Follow KVARTHA on Google news Follow Us!
ad

പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും യുവതലമുറയെ ലഹരിയുടെ കയങ്ങളിലേക്കെറിയപ്പെടുന്നതെങ്ങിനെ? ബഷീര്‍ കിഴിശ്ശേരിയുടെ കാര്‍ട്ടൂണ്‍

മദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും ഉപയോഗം ഏറി വന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ ബോധവത്കരണം അനിവാര്യമാണ്. എന്നാല്‍ എങ്ങിനെയാണ് യുവതലമുറ ലഹരിയുടെ വാരിക്കുഴിയിലേക്ക് Cartoon, Youth, Drugs, How to addict with drug- Cartoon by Basheer Kizhissery
(www.kvartha.com 24.02.2020) 
മദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും ഉപയോഗം ഏറി വന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ ബോധവത്കരണം അനിവാര്യമാണ്. എന്നാല്‍ എങ്ങിനെയാണ് യുവതലമുറ ലഹരിയുടെ വാരിക്കുഴിയിലേക്ക് വീണുപോകുന്നത്? സ്‌കൂളുകളില്‍ വെച്ചോ, കോളേജ് തലത്തില്‍ വെച്ചോ, നാട്ടിലെ കൂട്ടുകാര്‍ക്കിടയില്‍ നിന്നോ, അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ വെച്ചോ ആവാം.

മദ്യം പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലാത്ത ഒരു വ്യക്തി ചിലപ്പോള്‍ മദ്യം ഉപയോഗിക്കുന്ന സ്വന്തം സുഹൃത്തുക്കളില്‍ നിന്ന് പരിഹാസമേറ്റിട്ട് മദ്യപാനം തുടങ്ങുന്നവരുണ്ടാകാം. അതുമല്ലെങ്കില്‍ സുഹൃദ് വലയങ്ങള്‍ നഷ്ടപ്പെടലും ഒറ്റപ്പെടുമോ എന്ന ഭയപ്പാടും ഒരു വ്യക്തിയെ മദ്യപാനത്തിലേക്ക് നയിക്കും. അങ്ങിനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ, സന്തോപ്പിക്കുവാനോ അല്ലെങ്കില്‍ കേവലം തമാശക്കു വേണ്ടി തുടങ്ങുന്നവര്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മുഴുക്കുടിയന്മാരായി ജീവിതം ഹോമിക്കപ്പെടുകയും ചെയ്യും.


ഇതില്‍ നിന്നും ഒരു മോചനം വേണ്ടേ? ആഴത്തില്‍ ചിന്തിക്കുമ്പോള്‍, ഓരോ വളര്‍ന്നു വരുന്ന കുട്ടിയും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ല എന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്യുക. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ബാഹ്യശക്തികളെ തള്ളിക്കളയുകയോ അവഗണിക്കുകയോ ചെയ്യുക (അത് സഹപാഠികളോ മുതിര്‍ന്നവരോ ആകാം). അങ്ങനെ ലഹരി മുക്ത കൂട്ടായ്മകള്‍ വളരുകയും ലഹരിയെ സമൂഹത്തില്‍ നിന്നും സാവധാനം ഇല്ലാതാക്കുകയും ചെയ്യാം.

Keywords: Cartoon, Youth, Drugs, How to addict with drug- Cartoon by Basheer Kizhissery