Follow KVARTHA on Google news Follow Us!
ad

''ഇതെങ്ങാനും പൊട്ടിയാല്‍ വീട്ടിനകത്തേക്കായിരിക്കും ആദ്യം വെള്ളംവരിക'', കനാല്‍ബണ്ടിന്റെ ബലം ചോരുന്നതില്‍ ആശങ്കയുമായി വീട്ടമ്മ

വണ്ടിത്താവളം ഒറവ് ഭാഗത്ത് കനാലിനടുത്ത് താമസിക്കുന്ന വെള്ളക്കുട്ടിയും കുടുംബവും ആശങ്കയിലാണ്. കനാലിന്റെ തകര്‍ച്ച നേരിടുന്ന ബണ്ട് ഇനിയും News, Kerala, Palakkad, Family, Executive Engineer, Bund, Road, Agriculture, Housewife Worried About Leaking Strength of Canal Bund
പാലക്കാട്: (www.kvartha.com 06.02.2020) വണ്ടിത്താവളം ഒറവ് ഭാഗത്ത് കനാലിനടുത്ത് താമസിക്കുന്ന വെള്ളക്കുട്ടിയും കുടുംബവും ആശങ്കയിലാണ്. കനാലിന്റെ തകര്‍ച്ച നേരിടുന്ന ബണ്ട് ഇനിയും അധികൃതര്‍ നന്നാക്കാത്തതാണ് ഈ കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

News, Kerala, Palakkad, Family, Executive Engineer, Bund, Road, Agriculture, Housewife Worried About Leaking Strength of Canal Bund

''കനാലിലൂടെ വെള്ളം തുറന്നാല്‍ ഞങ്ങടെ നെഞ്ചിടിക്കും. ഈ മണ്ണുകൂടി എന്നാണ് പൊളിഞ്ഞുപോവുകയെന്നറിയില്ല. ഇതെങ്ങാനും പൊട്ടിയാല്‍ വീട്ടിനകത്തേക്കായിരിക്കും ആദ്യം വെള്ളംവരിക'' -മണ്ണിടിഞ്ഞ് കനാല്‍ബണ്ടിന്റെ ബലം ചോരുന്നതോടെ ഇടത് വണ്ടിത്താവളം ഒറവ് ഭാഗത്ത് കനാലിനടുത്ത് താമസിക്കുന്ന വെള്ളക്കുട്ടിയുടെ മനോധൈര്യമാണ് ചോരുന്നത്.

രണ്ടുവര്‍ഷം മുമ്പ്തന്നെ കനാലിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് ബണ്ട് പൊളിഞ്ഞുതുടങ്ങിയതെന്ന് വെള്ളക്കുട്ടി പറയുന്നു. പഞ്ചായത്തിലും ഇറിഗേഷന്‍ ഓഫീസിലുമൊക്കെ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അധികൃതര്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന ഭാഗത്ത് മണല്‍ച്ചാക്കുകള്‍ വെച്ച് താത്കാലിക ബണ്ടുണ്ടാക്കി.

കനാല്‍വെള്ളം നിര്‍ത്തിയശേഷം വേനല്‍ക്കാലത്ത് ബണ്ട് ശരിയാക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, കനാല്‍ നന്നാക്കാതെ ഈ സീസണിലും വെള്ളം തുറന്നു. ഇതോടെ ദ്രവിച്ചുതുടങ്ങിയ അടുക്കിവെച്ച മണല്‍ച്ചാക്കുകള്‍ ഒലിച്ചുപോയി. ബണ്ടിന്റെ മണ്ണിടിച്ചിലും കൂടി. ഇപ്പോള്‍ മണ്ണിടിച്ചിലുള്ള ഭാഗത്തുകൂടെ വീടിന്റെ പിന്‍വശത്തേക്കടക്കം കനാല്‍വെള്ളം ഊര്‍ന്നിറങ്ങുന്നുണ്ടെന്ന് വെള്ളക്കുട്ടി പറയുന്നു. മണ്ണിടിച്ചില്‍ കൂടിയാല്‍ അത് വീടിന് മുമ്പിലുള്ള റോഡ് തകരുന്നതിനും കൃഷിക്കുള്ള വെള്ളം പാഴാകുന്നതിനും ഇടയാകും.

കഴിഞ്ഞവര്‍ഷം വണ്ടിത്താവളത്ത് കനാല്‍ബണ്ട് തകര്‍ന്ന് വീടുകളുടെ മതിലിനടക്കം വലിയ നാശമാണുണ്ടായത്. അതുപോലുള്ള അപകടം ഒഴിവാക്കാനെങ്കിലും ബണ്ട് നന്നാക്കണമെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ ടെന്‍ഡര്‍ വൈകിയതാണ് പണിതുടങ്ങാന്‍ താമസമെന്ന് അധികൃതര്‍ പറയുന്നു. ഇടതുകനാലിന്റെ അറ്റകുറ്റപ്പണിക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാതിരുന്നതിനാലാലാണ് പണി വൈകിയത്. നിലവില്‍ കൃഷിക്ക് വെള്ളം തുറന്നുവിട്ടിരിക്കുന്നതിനാല്‍ പണിനടത്താനാവില്ല. മാര്‍ച്ചോടെ ജലവിതരണം അവസാനിപ്പിച്ച് കനാല്‍ നന്നാക്കുമെന്ന് ചിറ്റൂര്‍പ്പുഴ പദ്ധതി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഷീന്‍ചന്ദ് പറഞ്ഞു.

Keywords: News, Kerala, Palakkad, Family, Executive Engineer, Bund, Road, Agriculture, Housewife Worried About Leaking Strength of Canal Bund