Follow KVARTHA on Google news Follow Us!
ad

അന്തരീക്ഷ വായുവില്‍ നിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച 'വാട്ടര്‍മേക്കര്‍' നിര്‍മ്മാതാക്കള്‍ എത്തുന്നത് പുതിയ പദ്ധതിയുമായി; പ്ലാസ്റ്റിക് നിരോധിച്ചതോടെ ഗ്‌ളാസ് ബോട്ടിലുകളില്‍ കുടിവെള്ളവുമായി ഗ്രീന്‍ഗേറ്റ്

കുടിവെള്ളം ഗ്‌ളാസ് ബോട്ടിലുകളില്‍ എത്തിക്കുകയാണ് അന്തരീക്ഷ വായുവില്‍ നിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച 'വാട്ടര്‍മേക്കര്‍' നിര്‍മ്മാതാക്കള്‍. പ്‌ളാസ്റ്റിക്ക് നിരോധിച്ച സാഹചര്യത്തിലാണ് News, Kerala, Kollam, Drinking Water, Environment, Plastic, Glass Bottle, Greengate with Drinking Water in Glass Bottles after Plastic Ban
കൊല്ലം: (www.kvartha.com 05.02.2020) കുടിവെള്ളം ഗ്‌ളാസ് ബോട്ടിലുകളില്‍ എത്തിക്കുകയാണ് അന്തരീക്ഷ വായുവില്‍ നിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച 'വാട്ടര്‍മേക്കര്‍' നിര്‍മ്മാതാക്കള്‍. പ്‌ളാസ്റ്റിക്ക് നിരോധിച്ച സാഹചര്യത്തിലാണ് ഇതിന് പരിഹാരവുമായി 'ഡ്രിങ്കിംഗ് വാട്ടര്‍ ഇന്‍ ഗ്‌ളാസ് ബോട്ടില്‍' പദ്ധതിയുമായി കൊല്ലം ആസ്ഥാനമായ ഗ്രീന്‍ഗേറ്റ് എന്റര്‍പ്രൈസസ് വിപണിയിലെത്തുന്നത്.

News, Kerala, Kollam, Drinking Water, Environment, Plastic, Glass Bottle, Greengate with Drinking Water in Glass Bottles after Plastic Ban

പദ്ധതി പ്രകാരം ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വാട്ടര്‍മേക്കര്‍ മെഷീനും അന്താരാഷ്ട്ര നിലവാരമുള്ള 'ബ്രീസ്' ബ്രാന്‍ഡ് ഗ്‌ളാസ് ബോട്ടിലുകളും പാക്കേജായി നല്‍കും. ഇതിലൂടെ സ്ഥാപനങ്ങള്‍ക്ക് സ്വയം കുടിവെള്ളം ഉത്പാദിപ്പിക്കുകയും അത് ഗ്രീന്‍ഗേറ്റ് നല്‍കുന്ന ബ്രീസ് ബ്രാന്‍ഡിലുള്ള ഗ്‌ളാസ് കുപ്പികളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുമാകുമെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സേതുസുന്ദര്‍ലാല്‍ പറഞ്ഞു.

ഗ്‌ളാസ് ബോട്ടിലുകളില്‍ കുടിവെള്ളം നല്‍കുന്നതിനാല്‍ പ്‌ളാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കി, ഗ്രീന്‍ഗേറ്റ് സാമൂഹിക പ്രതിബദ്ധതയും നിലനിറുത്തുന്നതായി സുന്ദര്‍ലാല്‍ പറഞ്ഞു.

പ്രതിദിനം 120, 250, 500, 1000 ലിറ്റര്‍ വീതമുള്ള വാട്ടര്‍മേക്കറുകള്‍ കൂടാതെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള അളവിലും വാട്ടര്‍മേക്കറുകളും ലഭ്യമാക്കും.

Keywords: News, Kerala, Kollam, Drinking Water, Environment, Plastic, Glass Bottle, Greengate with Drinking Water in Glass Bottles after Plastic Ban