» » » » » » » » » » » » » » » പ്രണയകാലത്ത് നല്‍കിയ സമ്മാനങ്ങളും പണവും തിരിച്ചു നല്‍കിയില്ല; കാമുകിയോട് യുവാവിന്റെ വേറിട്ട പ്രതികാരം; പിന്നീട് സംഭവിച്ചത്!

ദുബൈ: (www.kvartha.com 16.02.2020) പ്രണയകാലത്ത് നല്‍കിയ സമ്മാനങ്ങളും പണവും തിരിച്ചു നല്‍കാത്തതിന് മുന്‍ കാമുകിയോട് വ്യത്യസ്തരീതിയിലുള്ള പ്രതികാരം ചെയ്ത് യുവാവ്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന യുവതിയുടെയും അവരുടെ ബന്ധുക്കളുടെയും മൂന്നു കാറുകള്‍ പ്രത്യേക തരം രാസലായനി ഒഴിച്ച് കേടാക്കിയായിരുന്നു യുവാവിന്റെ പ്രതികാരം.

ദുബൈയിലെ അല്‍ ഖൂസ് ഏരിയയിലായിരുന്നു സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ആരോ രാസലായനി ഒഴിച്ച് കേടാക്കിയിരിക്കുകയാണെന്ന് കാണിച്ച് യുവതി ബര്‍ ദുബൈ പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്ന് ഡയറക്ടര്‍ ബ്രി അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Gifts returned during the romance were not returned; The young man’s revenge on the former, Dubai, News, Car, attack, Crime, Criminal Case, Youth, Complaint, Police, Probe, Gulf, World

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്നും ഹെല്‍മറ്റ് ധരിച്ച് മുഖം പാതി കാണുന്നരീതിയില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ രണ്ടുപേര്‍ കാറുകള്‍ക്ക് മുകളില്‍ രാസലായനി ഒഴിക്കുന്നതായുള്ള ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതിനു ശേഷം രണ്ടു പേരും മോട്ടോര്‍ സൈക്കിളില്‍ തന്നെ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദൃശ്യങ്ങളില്‍ കണ്ട വസ്ത്രങ്ങള്‍ ധരിച്ച ഒരാളെ പൊതു സ്ഥലത്ത് പൊലീസ് കണ്ടെത്തി. ഇയാളുടെ ശരീര ഭാഷയും മോട്ടോര്‍ ബൈക്കിലെത്തിയ ആളുടേത് പോലെയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. മറ്റു രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

Keywords: Gifts returned during the romance were not returned; The young man’s revenge on the former, Dubai, News, Car, attack, Crime, Criminal Case, Youth, Complaint, Police, Probe, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal