Follow KVARTHA on Google news Follow Us!
ad

ഉഡുപ്പിക്ക് സമീപം ബസ് പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; ബസിന്റെ ഒരുവശം പൂര്‍ണമായും തകര്‍ന്നു

ഉഡുപ്പിക്ക് സമീപം ബസ് പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍Mangalore, News, Local-News, Accidental Death, Injured, hospital, Treatment, bus, Passengers, National,
മംഗളൂരു: (www.kvartha.com 16.02.2020) ഉഡുപ്പിക്ക് സമീപം ബസ് പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ എട്ടുപേരെ മണിപ്പാലിലും മറ്റുള്ളവരെ കാര്‍ക്കളയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരുവിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

മൈസൂരുവിലെ സെഞ്ച്വറി വിട്ടല്‍ റെക്കോഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്ന, യോഗേന്ദ്ര, ഷാരൂല്‍, രഞ്ജിത, ബസ് ഡ്രൈവര്‍ ഉമേഷ്, ക്ലീനര്‍ എന്നിവരാണു മരിച്ചത്. ഉഡുപ്പി- ചിക്കമംഗളൂരു പാതയില്‍ കാര്‍ക്കളയ്ക്കു സമീപം പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരില്‍ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

 Ghastly accident at Karkala: At least nine dead, many injured as tourist mini bus hits boulder, Mangalore, News, Local-News, Accidental Death, Injured, hospital, Treatment, bus, Passengers, National

സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവില്‍നിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്നു ബസിലുള്ളവര്‍. യാത്രാമധ്യേ തകരാര്‍ ഉണ്ടായ ബസ് കളസയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നു ശരിയാക്കിയാണു സംഘം യാത്ര തുടര്‍ന്നത്.

ചുരത്തിലെ വളവില്‍ സ്റ്റിയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. വളവില്‍ ബസിന്റെ വേഗത കുറച്ചിരുന്നില്ലെന്നും പറയുന്നു. 20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞു നീങ്ങിയ ശേഷമാണു ബസ് നിന്നത്. പാറയില്‍ ഉരഞ്ഞ വശം പൂര്‍ണമായും തകര്‍ന്നു.

സംഭവ സമയത്ത് റോഡിലൂടെ ഒരു സ്‌കൂട്ടര്‍ വരികയും യാത്രക്കാരന്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ വീഴുകയും ചെയ്തു. എന്നാല്‍ ബസ് പാറക്കെട്ടില്‍ ഇടിച്ച് അപകടത്തില്‍ പെട്ടപ്പോള്‍ ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നേരില്‍ കണ്ട ഇയാള്‍ അബോധാവസ്ഥയിലാവുകയും ഏറെനേരം റോഡില്‍ തന്നെ കിടക്കുകയും ചെയ്തു. അതുവഴി വന്ന യാത്രക്കാരാണ് ഇയാളെ വെള്ളം തളിച്ച് എഴുന്നേല്‍പിച്ചത്.

അപകടത്തില്‍പെട്ട ബസ് പൂര്‍ണമായും തകര്‍ന്നുവെന്നും യാത്രക്കാരെ പുറത്തെടുക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നുവെന്നും നല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായ സുമിത്ത് പറയുന്നു. സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറുടേയും സഹഡ്രൈവറുടേയും മൃതദേഹങ്ങള്‍ കയറിട്ട് പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ താന്‍ പരിക്കേറ്റ മൂന്നുപേരെ തന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചതായും സുമിത്ത് പറഞ്ഞു. 

Keywords: Ghastly accident at Karkala: At least nine dead, many injured as tourist mini bus hits boulder, Mangalore, News, Local-News, Accidental Death, Injured, hospital, Treatment, bus, Passengers, National.