» » » » » » മലയോര മേഖലയിലെ ആദ്യ പലിശരഹിത ബാങ്ക് തുറന്നു; ഡോ. പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിക്കൂര്‍: (www.kvartha.com 09.02.2020) ഗ്രെയ്‌സ് ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലയോര മേഖലയിലെ ആദ്യ പലിശരഹിത ബാങ്ക് തുറന്നു. പേസ് എജ്യുക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജി ബാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 15,000 രൂപ നിശ്ചിത കാല അവധിക്കേക്കാണ് യാതൊരു വിധ സര്‍വീസ് ചാര്‍ജും ഈടാക്കാതെ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.

സൊസൈറ്റി ചെയര്‍മാന്‍ കെ ടി സിയാദ് ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി അനസ്, കെ പി അബ്ദുല്‍ അസീസ് മാസ്റ്റര്‍, മുസ്തഫ ഹുദവി ആക്കോട്, ഡോ. സലീം നദ് വി, കെ ഹുസൈന്‍ ഹാജി, പി എ അബ്ദുല്‍ നാസര്‍, സി സി ഉമ്മര്‍, കെ മേമി ഹാജി, കെ പി മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍, സി സി ഹിദായത്ത്, കെ പി മുസമ്മില്‍, സി അഹ് മദ് കുട്ടി ഹാജി സംസാരിച്ചു. കെ സി ഷംസീര്‍ സ്വാഗതവും കെ ടി കരീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Bank, Inauguration, Irikkoor, PA Ibrahim Haji, Interest-less Bank, First Interest-less Bank opened; inaugurated by Dr. PA Ibrahim Haji

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal