Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ പ്രവാസികള്‍ക്ക് ഒരു തസ്തികയില്‍ കൂടി വിലക്ക്; ഈ ജോലിയില്‍ തുടരാവുള്ള അവസാന തീയ്യതി ഏപ്രില്‍ 30

ഒമാനില്‍ പ്രവാസികള്‍ക്ക് ഒരു തസ്തികയില്‍യില്‍ കൂടി വിലക്ക് ഏര്‍പ്പെടുത്തിയതായിMuscat, News, Gulf, World, Job

മസ്‌കറ്റ്: (www.kvartha.com 14.02.2020) ഒമാനില്‍ പ്രവാസികള്‍ക്ക് ഒരു തസ്തികയില്‍ കൂടി വിലക്ക് ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം. വെള്ളം കൊണ്ടുപോകുന്ന ട്രക്കില്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിനാണ് പ്രവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചത്. നിലവില്‍ ജോലിയുള്ള പ്രവാസികള്‍ക്ക് ഈ തസ്തികയില്‍ തുടരാവുന്ന അവസാന തീയതി 2020 ഏപ്രില്‍ 30 ആണ്.

വെള്ളം കൊണ്ടുപേകുന്ന ട്രക്കുകളില്‍ ഇനി മുതല്‍ ഒമാന്‍ പൗരന്മാര്‍ക്ക് മാത്രമേ ജോലി ചെയ്യാനാകൂ എന്ന് മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുള്ളാ ബിന്‍ നാസ്സര്‍ അല്‍ ബക്രി അറിയിച്ചു. നാഷണല്‍ എംപ്ലോയ്‌മെന്റ് സെന്റര്‍ വഴി തദ്ദേശീയര്‍ക്ക് ജോലി നല്‍കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Muscat, News, Gulf, World, Job, Expats, Profession, Oman, Water truck drivers, Restrictions, The Ministry of Manpower, Expats cannot be hired in this profession in Oman

Keywords: Muscat, News, Gulf, World, Job, Expats, Profession, Oman, Water truck drivers, Restrictions, The Ministry of Manpower, Expats cannot be hired in this profession in Oman