Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കൈക്കലാക്കി രാജ്യം വിടാന്‍ ശ്രമം; പ്രവാസി അറസ്റ്റില്‍

യുഎഇയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കൈക്കലാക്കി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെSharjah, News, Gulf, World, Gold, Police, Crime, Arrest
ഷാര്‍ജ: (www.kvartha.com 13.02.2020) യുഎഇയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കൈക്കലാക്കി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ 48കാരനായ പ്രവാസി അറസ്റ്റില്‍. ഏഷ്യക്കാരനായ ഇയാളില്‍ നിന്ന് 1,08,400 ദിര്‍ഹം വിലയുള്ള സ്വര്‍ണ ബിസ്‌കറ്റാണ് ഷാര്‍ജ പൊലീസ് പിടിച്ചെടുത്തത്. ഷാര്‍ജ സെന്‍ട്രന്‍ സൂഖിലെ ഒരു സ്ഥാപനത്തിലെത്തിയ ഇയാള്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് ജ്വല്ലറി ഉടമയെ അറിയിച്ചു. 

തുടര്‍ന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വരാനും അവിടെവെച്ച് പണം നല്‍കാമെന്നും ഇയാള്‍ ജ്വല്ലറി ഉടമകളോട് പറഞ്ഞു. ഇയാളുടെ ആവശ്യാനുസരണം ജ്വല്ലറിയില്‍ നിന്നുള്ള ഒരാള്‍ സ്വര്‍ണ ബിസ്‌കറ്റുകളുമായി അല്‍ ഖാസിമി ഏരിയയിലുള്ള ഇയാളുടെ അപ്പാര്‍ട്ട്‌മെന്റിലെത്തി. ഇവിടെവെച്ച് സ്വര്‍ണം വാങ്ങിയ പ്രതി സഹോദരിയെ കാണിക്കാനെന്ന പേരില്‍ വീടിനകത്തേക്ക് പോയെങ്കിലും ഏറെ നേരം കഴിഞ്ഞും തിരികെ വന്നില്ല. 

Sharjah, News, Gulf, World, Gold, Police, Crime, Arrest, Expat, Gold biscuits, Expat arrested in UAE for gold biscuits con
പ്രതി സ്വര്‍ണവുമായി മുങ്ങിയെന്ന് മനസിലാക്കിയ കടയുടമ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം മുഴുവന്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്ത് കടയുടമയ്ക്ക് തിരിച്ചുനല്‍കി. പ്രതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.


Keywords: Sharjah, News, Gulf, World, Gold, Police, Crime, Arrest, Expat, Gold biscuits,Expat arrested in UAE for gold biscuits con