Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ടും വയനാട്ടും പുതിയ ജയില്‍ സ്ഥാപിക്കും: ഋഷിരാജ് സിങ്

കേരളത്തില്‍ രണ്ടിടങ്ങളില്‍ പുതിയ ജയിലുകള്‍ വരുന്നു. കാസര്‍കോട്Kannur, News, Jail, Police, Police Station, Inauguration, Kerala
കണ്ണൂര്‍: (www.kvartha.com 07.02.2020) കേരളത്തില്‍ രണ്ടിടങ്ങളില്‍ പുതിയ ജയിലുകള്‍ വരുന്നു. കാസര്‍കോട്, വയനാട് ജില്ലകളില്‍ ജയിലുകള്‍ സ്ഥാപിക്കുമെന്നും പൊതുജനങ്ങളും സന്നദ്ധ സംഘടനകളും സമ്പൂര്‍ണ ജയില്‍ വികസനത്തിന് മുന്നോട്ടുവരണമെന്നും ജയില്‍ ഡി ജി പി ഋഷിരാജ് സിങ് പറഞ്ഞു.

കണ്ണൂര്‍ സബ് ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഓരോ ജയിലും അവരുടെ ആവശ്യത്തിനു വേണ്ട പണം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ തുടരണം. ജയിലുകള്‍ കേന്ദ്രീകരിച്ച് ഒന്‍പത് പെട്രോള്‍ പമ്പുകളാണ് സ്ഥാപിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ നാലെണ്ണത്തിന്റെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്.

District jails in Kasaragod, Kasaragod, Wayanad soon, Rishiraj Sing, Kannur, News, Jail, Police, Police Station, Inauguration, Kerala

വിവിധ ജില്ലകളിലായി 10 പുതുതായി ജയില്‍ കെട്ടിടങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 3000 അന്തേവാസികളെ പാര്‍പ്പിക്കുന്നതിനായി തവനൂരിലെ ജയിലിനെ മാറ്റുമെന്നും ഇതോടെ മലബാറിലെ ജയിലുകളില്‍ നിന്നും കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജയിലായി തവനൂര്‍ മാറും.

കണ്ണൂര്‍ സബ് ജയിലില്‍ എഫ് എം റേഡിയോ, പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം സ്വിച്ച് ഓണ്‍ കര്‍മം, ജൈവ പച്ചക്കറി കൃഷി രണ്ടാം ഘട്ടം വിളവെടുപ്പ്, തുണിസഞ്ചി വിപണനം, പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതി, അന്തേവാസികള്‍ക്കുള്ള മൈക്ക് സെറ്റ്-തയ്യല്‍ മെഷീന്‍-ലൈബ്രറി പുസ്തകങ്ങള്‍-ടീ ഷര്‍ട്ട് ഏറ്റുവാങ്ങല്‍ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ഉത്തരമേഖല ജയില്‍ ഡി ഐ ജി എം കെ വിനോദ്കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, കെ വി മുകേഷ്, ടി കെ ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: District jails in Kasaragod, Kasaragod, Wayanad soon, Rishiraj Sing, Kannur, News, Jail, Police, Police Station, Inauguration, Kerala.