Follow KVARTHA on Google news Follow Us!
ad

കൊറോണ; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍New Delhi, News, National, Health, India
ന്യൂഡല്‍ഹി: (www.kvartha.com 29.02.2020) കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ സൈപ്രസില്‍ നടക്കാനിരിക്കുന്ന ലാക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. മെഡിറ്ററേനിയന്‍ രാഷ്ട്രമായ സൈപ്രസില്‍ മാര്‍ച്ച് അഞ്ച് മുതല്‍ 12 വരെയാണ് ലോക ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് നടക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധ (കോവിഡ്-19) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഈ തീരുമാനത്തിലെത്തിയത്.

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലൊന്ന് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാലാണ് ഇന്ത്യ പിന്മാറുന്നതെന്ന് റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ് രനീന്ദര്‍ സിങ് പ്രസ്താവനയില്‍ വ്യക്തമാക്കി. സൈപ്രസില്‍ ഇതുവരെ കോറോണ വൈറസ് ആരിലും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചിലര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

New Delhi, News, National, Health, India, Coronavirus, Shooting, Cyprus, Observation, ISSF Shooting World Cup, Coronavirus; India Pulls Out of ISSF Shooting World Cup in Cyprus

Keywords: New Delhi, News, National, Health, India, Coronavirus, Shooting, Cyprus, Observation, ISSF Shooting World Cup, Coronavirus; India Pulls Out of ISSF Shooting World Cup in Cyprus