Follow KVARTHA on Google news Follow Us!
ad

ലൈഫ് മിഷന്‍; ചന്ദ്രന്റെയും ഓമനയുടേയും വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച കരകുളം പഞ്ചായത്തിലെThiruvananthapuram, News, House, Pinarayi vijayan, Chief Minister, palakkad, Kollam, Kozhikode, Kerala, Declaration, Politics,
തിരുവനന്തപുരം: (www.kvartha.com 29.02.2020) ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്റെയും ഓമനയുടേയും വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ഗൃഹപ്രവേശന ചടങ്ങിന് എത്തിയത്. ആറു സെന്റ് ഭൂമിയില്‍ നാല് ലക്ഷം സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂര്‍ത്തിയായത്.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ നിര്‍മിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് വച്ച് നടത്തും.

 Completed over 2 lakh houses under Life Mission: Kerala CM Pinarayi Vijayan, Thiruvananthapuram, News, House, Pinarayi vijayan, Chief Minister, palakkad, Kollam, Kozhikode, Kerala, Declaration, Politics.

പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം വീടുകള്‍ നിര്‍മിച്ച് നല്‍കിയത്, 32,388 എണ്ണം. പാലക്കാട് -24,898, കൊല്ലം-18,470 ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. പത്തനംതിട്ട 5,594, ആലപ്പുഴ 15,880, കോട്ടയം 7,983, ഇടുക്കി 13,531, എറണാകുളം 14,901, തൃശൂര്‍ 15,604, മലപ്പുറം 17,994, കോഴിക്കോട് 16,381, വയനാട് 13,596, കണ്ണൂര്‍ 9,236, കാസര്‍കോട് 7,688 എന്നിങ്ങനെയും പൂര്‍ത്തിയാക്കി.


Completed over 2 lakh houses under Life Mission: Kerala CM Pinarayi Vijayan, Thiruvananthapuram, News, House, Pinarayi vijayan, Chief Minister, palakkad, Kollam, Kozhikode, Kerala, Declaration, Politics

2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനതല പരിപാടിക്ക് പുറമേ ലൈഫ് മിഷന്‍ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തില്‍ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ വൈകുന്നേരം മൂന്നു മണി മുതല്‍ സംഘടിപ്പിക്കും.

ലൈഫ് പദ്ധതിയില്‍ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും എന്നാല്‍ വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.

Keywords: Completed over 2 lakh houses under Life Mission: Kerala CM Pinarayi Vijayan, Thiruvananthapuram, News, House, Pinarayi vijayan, Chief Minister, palakkad, Kollam, Kozhikode, Kerala, Declaration, Politics.