Follow KVARTHA on Google news Follow Us!
ad

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുന്‍മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി വി എസ്Thiruvananthapuram, News, Politics, Vigilance, Probe, Minister, Governor, Case, Kerala,
തിരുവനന്തപുരം: (www.kvartha.com 15.02.2020) അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചിരുന്നു. ശിവകുമാറിനെക്കുറിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

2016ലാണ് ശിവകുമാറിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞവര്‍ഷം സര്‍ക്കാരിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. മുന്‍മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശ വിജിലന്‍സ് സര്‍ക്കാരിന് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ ആഭ്യന്തര സെക്രട്ടറി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിറക്കുകയായിരുന്നു.

 Case against congress leader VS Sivakumar on illegal wealth acquisition, Thiruvananthapuram, News, Politics, Vigilance, Probe, Minister, Governor, Case, Kerala.

ആരോഗ്യ മേഖലയിലെ അഴിമതികളുമായി ബന്ധപ്പെട്ട് നേരത്തെ ശിവകുമാറിനെതിരെ ആരോപണമുയര്‍ന്നിരുന്നു. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പ്രതികരിച്ചു.

Keywords: Case against congress leader VS Sivakumar on illegal wealth acquisition, Thiruvananthapuram, News, Politics, Vigilance, Probe, Minister, Governor, Case, Kerala.