Follow KVARTHA on Google news Follow Us!
ad

സ്ത്രീ ബാഹുല്യത്തില്‍ ശാഹിന്‍ബാഗില്‍ സമരകലാ സന്ധ്യ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ശാഹീന്‍ ബാഗിലെ സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി കല്‍പിച്ച തിങ്കളാഴ്ച Kerala, News, Kannur, Protest, CAA protest in Kannur Shaheenbag
കണ്ണൂര്‍: (www.kvartha.com 18.02.2020) പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ശാഹീന്‍ ബാഗിലെ സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി കല്‍പിച്ച തിങ്കളാഴ്ച കണ്ണൂരിലെ ശാഹിന്‍ ബാഗ് സമരം കലയും ആഹ്ലാദവും കൊണ്ട് ത്രസിപ്പുള്ള സന്ധ്യയായി. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ ശാഹിന്‍ ബാഗിന്റെ മൂന്നാം ദിനം സ്ത്രീകളുടെ അഭൂതപൂര്‍വായ സാന്നിധ്യവും സമരാവിഷ്‌കാരവും കൊണ്ട് ശ്രദ്ധേയമായിരുന്നു.

പൗരത ഭേദഗതി നിയമത്തിനെതിരായ കുട്ടികളുടെ പ്രതിഷേധ ഒപ്പനയെ സമരപ്പന്തല്‍ ആസാദി വിളിച്ച് വരവേറ്റു. 'എടുത്തോ പിടിച്ചോ പൗരത്വ നിയമം മടക്കി ചുരുട്ടി എറിയണം ദൂരെ' എന്ന ഒപ്പനപ്പാട്ട് പന്തല്‍ കവിഞ്ഞൊഴുകി സ്റ്റേഡിയം കോര്‍ണറിലേക്ക് പരന്ന സമര സദസ് ഏറ്റുപാടി ജയ് വിളിച്ചു. കീരീയാട്ടെ ലിയാ നാഫി ടീമാണ് ഒപ്പന അവതരിപ്പിച്ചത്. ജി.ഐ.ഒ.ജില്ലാ കമ്മിറ്റി പ്രതിഷേധ സംഘ ഗാനം അവതരിപ്പിച്ചു. വളപട്ടണം ടീന്‍ ഇന്ത്യയുടെ നാടകമായ 'ഷുക്കൂര്‍ക്കാന്റെ ചായക്കട' വംശീയ രാഷ്ടീയത്തിന്റെ അധഃസ്ഥിത വേട്ടയെ തുറന്നു കാട്ടി. വില്‍ പാട്ട് വിവിധ സമര ഗാനങ്ങള്‍ എന്നിവ സമരപ്പന്തലിനെ സര്‍ഗവേദിയാക്കി.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ആസുറ അലി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ആക്ടിവിസ്റ്റ് ഡോ. എം ജി മല്ലിക മുഖ്യ പ്രഭാഷണം നടത്തി. സമ്മതിദാനവകാശത്തില്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സ്ത്രീകള്‍ വഴി തെറ്റുന്ന ഭരണകൂടത്തെ തിരുത്താന്‍ തെരുവിലിറങ്ങേണ്ടി വന്നത് കാലത്തിന്റെ ചൈതന്യമാണെന്ന് അവര്‍ പറഞ്ഞു. ഈ ധീരമായ ചുവട് വെപ്പില്‍ സ്ത്രീകള്‍ ജയിക്കുക തന്നെ ചെയ്യുമെന്നാണ് ഡല്‍ഹിയിലെ ശാഹിന്‍ ബാഗ് നല്‍കുന്ന പാഠമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിഷാദ ഇംതിയാസ് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി സാജിദ ടീച്ചര്‍, ഹാജറ യൂസുഫ്, ഭരണഘടനാ സംരക്ഷണ സമിതി ജില്ലാ പ്രൊഗ്രാം കണ്‍വീനര്‍ അഡ്വ. കരീം ചേലേരി, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി സിദ്ദീഖ് മാസ്റ്റര്‍, എം ജി എം ജില്ലാ വൈസ് പ്രസിഡന്റ് ഇ സറീന, തനിമ ജില്ല പ്രസിഡന്റ് എം കെ മറിയു എന്നിവര്‍ അഭിവാദ്യം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ അസി. സെക്രട്ടറി സി.എന്‍. ആമിന സ്വാഗതം പറഞ്ഞു.



Keywords:Kerala, News, Kannur, Protest, CAA protest in Kannur Shaheenbag