Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു

ദുബൈയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ക്ഷേത്രം ഭക്തര്‍ക്കായിDubai, News, Gulf, World, Temple, Fire, Religion
ദുബൈ: (www.kvartha.com 19.02.2020) ദുബൈയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ബര്‍ദുബൈ ക്ഷേത്രമാണ് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ തുറന്നുകൊടുത്തത്. അപകടത്തില്‍ ക്ഷേത്രത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല. തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിന്റെ താഴേ നിലയിലുള്ള രണ്ട് കടകളിലാണ് തീപിടുത്തമുണ്ടായത്.

സുരക്ഷാ ജീവനക്കാര്‍ അപകടവിവരം സിവില്‍ ഡിഫന്‍സിനെ അറിയിക്കുകയും ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അപകടത്തില്‍ വിച്ഛേദിക്കപ്പെട്ട വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ പുനഃസ്ഥാപിച്ചതിന് ശേഷമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. ഒന്നാം നിലയിലുള്ള ക്ഷേത്രത്തിന് തീപിടുത്തത്തില്‍ തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്നും താഴേ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളാണ് കത്തിനശിച്ചതെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

Dubai, News, Gulf, World, Temple, Fire, Religion, Bur Dubai, Hindu temple, civil defence force, Bur Dubai Hindu temple reopens after fire

Keywords: Dubai, News, Gulf, World, Temple, Fire, Religion, Bur Dubai, Hindu temple, civil defence force, Bur Dubai Hindu temple reopens after fire