വീട്ടുകാരെ വിറപ്പിച്ച് കിണറ്റില്‍ പാമ്പ്; കുടുംബത്തിന്റെ വെള്ളംകുടിയും ഉറക്കവും നഷ്ടപ്പെട്ടത് ദിവസങ്ങളോളം; പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിന്റെയും അഗ്‌നിശമന സേനയുടെയും വാവ സുരേഷിന്റേയും സഹായം തേടിയെങ്കിലും ഫലം കണ്ടില്ല; പാമ്പ് പുറത്തിറങ്ങുന്നതും കാത്ത് കിണറിന് കാവല്‍ നിന്ന് കുടുംബത്തിലെ ഒരാള്‍

കടുത്തുരുത്തി: (www.kvartha.com 10.02.2020) വീട്ടുകാരെ വിറപ്പിച്ച് കിണറ്റില്‍ പാമ്പ്. ഇതോടെ കുടുംബത്തിന്റെ വെള്ളംകുടിയും ഉറക്കവും ദിവസങ്ങളോളം നഷ്ടപ്പെട്ടു. കിണറ്റിലുള്ള പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിന്റെയും അഗ്‌നിശമന സേനയുടെയും പാമ്പ് പിടിത്തക്കാരുടെയുമൊക്കെ സഹായം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പെരുവ ബ്ലാലില്‍ തുളസീദാസിനും കുടുംബത്തിനുമാണ് കിണറ്റില്‍ പാമ്പ് കയറിയതിനെ തുടര്‍ന്ന് കുടിവെള്ളം മുട്ടിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പാമ്പിനെ കിണറ്റില്‍ ആദ്യമായി കാണുന്നത്. വീട്ടുകാര്‍ വെള്ളം കോരുന്നതിനായി എത്തിയപ്പോള്‍ കിണറ്റിലൂടെ നീന്തി നടക്കുന്ന വലിയ പാമ്പിനെ കാണുകയായിരുന്നു. പാമ്പിനെ പിടിക്കാതെ വെള്ളം കോരാന്‍ കഴിയാതെ വന്നതോടെ സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും വെള്ളം ശേഖരിച്ചു. തുടര്‍ന്ന് വാവ സുരേഷിനെ അടക്കം വനം വകുപ്പിന്റെയും അഗ്‌നിശമന സേനയുടെയും പാമ്പ് പിടുത്തക്കാരുടെയും സഹായം തേടിയെങ്കിലും ആരും എത്തിയില്ല.

 Big snake found in well at Kottayam, News, Local-News, Family, Snake, Well, Drinking Water, Kerala

ഇതോടെ തുളസീദാസിന്റെ മകന്‍ ശ്രീനാഥ് കഴിഞ്ഞദിവസം രണ്ടും കല്‍പിച്ച് പാമ്പിനെ പിടിക്കാനായി കിണറ്റില്‍ ഇറങ്ങിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെള്ളം വറ്റിച്ചു കിണര്‍ വൃത്തിയാക്കി നോക്കിയെങ്കിലും പാമ്പിനെ കിട്ടിയില്ല. ഇപ്പോള്‍ പാമ്പ് പുറത്തിറങ്ങുന്നതും നോക്കി കുടുംബത്തിലെ ഒരാള്‍ കിണറിനരികില്‍ കാവലിരിക്കുകയാണ്.

Keywords: Big snake found in well at Kottayam, News, Local-News, Family, Snake, Well, Drinking Water, Kerala.
Previous Post Next Post