Follow KVARTHA on Google news Follow Us!
ad

മന്ത്രധ്വനികളുടെ ചൈതന്യവുമായി ഗള്‍ഫിലെ ആദ്യത്തെ വിശാലമായ ഹിന്ദു ക്ഷേത്രത്തിന്റെ ശിലാന്യാസം; ക്ഷേത്രമൊരുങ്ങുന്നത് അബൂദബിയില്‍, 13.5 ഏക്കറില്‍ പരന്ന് കിടക്കുന്ന സപ്ത ഗോപുര ആരാധനാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് രണ്ടു വര്‍ഷം കൊണ്ട്

യുഎഇ തലസ്ഥാനമായ അബുദാബി ഹിന്ദു ക്ഷേത്രത്തിന്റെ ശിലാന്യാസത്തിന്Abu Dhabi, News, Gulf, World, Temple, Religion

അബൂദബി: (www.kvartha.com 14.02.2020) യുഎഇ തലസ്ഥാനമായ അബുദാബി ഹിന്ദു ക്ഷേത്രത്തിന്റെ ശിലാന്യാസത്തിന് ഗംഭീര സജ്ജീകരണങ്ങളോടെ തുടക്കം കുറിച്ചു. 13.5 ഏക്കറില്‍ പരന്ന് കിടക്കുന്ന സപ്ത ഗോപുര ക്ഷേത്രം അബൂദബി-ദുബൈ അതിര്‍ത്തിയില്‍ അബു മുറൈഖയില്‍ നിര്‍മാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്. ബാപ്സ് സന്ന്യാസിവര്യരും പൗരപ്രമുഖരുമടക്കം നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

നൂറുകണക്കിന് തൊഴിലാളികള്‍ 24 മണിക്കൂറും ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമാണെന്ന് ബാപ്‌സ് വക്താവ് വ്യക്തമാക്കി. ബാപ്സിന്റെ മറ്റ് ക്ഷേത്ര നിര്‍മിതികളില്‍നിന്ന് വ്യത്യസ്തമായി ക്ഷേത്രച്ചുവരില്‍ ഒട്ടകങ്ങളുടെ ശില്‍പവും കൊത്തിവയ്ക്കും. ക്ഷേത്രത്തിന്റെ പുറംചുവരുകളെ അലങ്കരിക്കുന്നത് രാജസ്ഥാനിലെ ചുവന്ന കല്ലുകളാണ്. അകത്തളങ്ങള്‍ക്ക് സൗന്ദര്യം പകരാനായി ഒരുങ്ങുന്നത് ഇറ്റലിയിലെ തൂവെള്ള മാര്‍ബിളുകളും.

Abu Dhabi, News, Gulf, World, Temple, Religion, Hindu Mandir, Construction, Ceremony, Different cultural, BAPS Hindu Mandir in Abu Dhabi

ഹിന്ദു ക്ഷേത്രത്തിന്റെ ശിലാന്യാസം വ്യാഴാഴ്ച വൈകീട്ടാണ് നടന്നത്. പരമ്പരാഗത ശിലാക്ഷേത്രങ്ങളുടെ സവിശേഷതകള്‍ കാത്തുസൂക്ഷിച്ചു കൊണ്ടുതന്നെയാണ് ആരാധനാലയം ഇവിടെ ഉയരുന്നത്. മാര്‍ബിളുകളിലും മണല്‍ക്കല്ലുകളിലും കൊത്തിവച്ച കൊത്തുപണികള്‍ ക്ഷേത്ര മൂല്യം കാത്തുസൂക്ഷിക്കുന്നതായിരിക്കും. വ്യത്യസ്ത വിശ്വാസങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകളുടെ കൂടിക്കാഴ്ചയായിരിക്കും ഈ ക്ഷേത്രം എന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

Abu Dhabi, News, Gulf, World, Temple, Religion, Hindu Mandir, Construction, Ceremony, Different cultural, BAPS Hindu Mandir in Abu Dhabi

ഇത്രമേല്‍ സ്നേഹവും സഹിഷ്ണുതയും കാരുണ്യവും പുലര്‍ത്തുന്ന ഒരു ജനതയെ താന്‍ ഒരിടത്തും കണ്ടില്ലെന്ന് യുഎഇയിലെ ജനങ്ങളെ കുറിച്ച് ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതന്‍ സ്വാമി നാരായണ്‍ സന്‍സ്ത വ്യക്തമാക്കി. 2022 ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Abu Dhabi, News, Gulf, World, Temple, Religion, Hindu Mandir, Construction, Ceremony, Different cultural, BAPS Hindu Mandir in Abu Dhabi