Follow KVARTHA on Google news Follow Us!
ad

പേരാവൂരിലെ പയ്യന്‍ പൊളിക്കും; അനുഗ്രഹീതന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വടക്കേ മലബാറിലെ ന്യൂജനറേഷന്‍ സംവിധായകരുടെ നിരയിലേക്ക് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ പേരാവൂരിലെ പയ്യനും. സണ്ണിവെയിനിനെ നായകനാക്കി പേരാവൂര്‍ Kannur, Kerala, News, Released, film, Poster, Anugraheethan antony first look poster released
കണ്ണൂര്‍: (www.kvartha.com 14.02.2020) വടക്കേ മലബാറിലെ ന്യൂജനറേഷന്‍ സംവിധായകരുടെ നിരയിലേക്ക് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ പേരാവൂരിലെ പയ്യനും. സണ്ണിവെയിനിനെ നായകനാക്കി പേരാവൂര്‍ സ്വദേശി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ കോണ്‍സപ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. സണ്ണിവെയ്നും സുരാജ് വെഞ്ഞാറുമൂടും ബൈജുവും ഉള്ളതാണ് പോസ്റ്റര്‍. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രിന്‍സ് ജോയ്.

നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം വൈറലായിരുന്നു. കെ.എസ് ഹരിശങ്കര്‍ പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം അരുണ്‍ മുരളീധരനും വരികള്‍ മനു മഞ്ജിത്തുമാണ്. എം ഷിജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ 96 ഫെയിം ഗൗരി കിഷനാണ് നായിക. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.


സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുെ പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Keywords: Kannur, Kerala, News, Released, film, Poster,  Anugraheethan antony first look poster released < !- START disable copy paste -->