Follow KVARTHA on Google news Follow Us!
ad

'ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമായിട്ടുണ്ട്, അത് തുറന്നുപറയാന്‍ ലജ്ജയില്ല'; ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി ശ്രുതി ഹാസന്‍

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി ശ്രുതി ഹാസന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രുതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രത്തിന് ലഭിച്ച കമന്റുകളാണ് താരത്തിന്റെ പ്രതികരണത്തിന് പിന്നിലെ കാരണം.News, National, India, Mumbai, Actress, Sruthi Hasan, Social Network, Actress Shruti Haasan Reacts Strongly to Body Shaming

മുംബൈ: (www.kvartha.com 28.02.2020) ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി ശ്രുതി ഹാസന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രുതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രത്തിന് ലഭിച്ച കമന്റുകളാണ് താരത്തിന്റെ പ്രതികരണത്തിന് പിന്നിലെ കാരണം.

News, National, India, Mumbai, Actress, Sruthi Hasan, Social Network, Actress Shruti Haasan Reacts Strongly to Body Shaming

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല താനെന്നും സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകുന്ന ആളാണ് താനെന്നും ശ്രുതി വ്യക്തമാക്കി. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിട്ടുണ്ടെന്നും അത് തുറന്നുപറയാന്‍ ഒട്ടും ലജ്ജയില്ലെന്നും ശ്രുതി പോസ്റ്റില്‍ പറഞ്ഞു.

രണ്ട് ദിവസം മുന്‍പ് പങ്കുവച്ച ഒരു ചിത്രത്തിന് ലഭിച്ച കമന്റുകളുടെ ചുവടുപിടിച്ചായിരുന്നു ശ്രുതിയുടെ പോസ്റ്റ്. താന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് അവരുമായി ബന്ധപ്പെടുത്താന്‍ സാധിച്ചേക്കും എന്ന് കുറിച്ചാണ് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ പകര്‍ത്തിയ പോസ്റ്റിനൊപ്പം പങ്കുവച്ച കൊളാഷ് ചിത്രത്തെക്കുറിച്ച് ശ്രുതി പറഞ്ഞത്.

പലപ്പോഴും സംഭവിക്കുന്ന ഹോര്‍മോണല്‍ വ്യതിയാനവുമായി പാകപ്പെടാന്‍ താന്‍ നേരിടുന്ന ശാരീരിക മാനസിക പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറയുകയായിരുന്നു ശ്രുതി. മറ്റൊരാളെ വിലയിരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ഇതെന്റെ ജീവിതമാണെന്നും എന്റെ മുഖമാണെന്നും പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. അത് സമ്മതിക്കാന്‍ എനിക്ക് ഒരു നാണവുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കുമോ എന്നോ അതിനെതിരെ പ്രതികരിക്കുമോ എന്നോ ചോദിച്ചാല്‍ ഉത്തരം നോ എന്നാണ്. കാരണം അത് ഞാന്‍ എങ്ങനെ ജീവിക്കണം എന്ന എന്റെ തീരുമാനത്തിന്റെ ഭാഗമാണ്', ശ്രുതി കുറിച്ചു. മനസ്സിന്റെയും മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്ന് പറഞ്ഞ ശ്രുതി സന്തോഷിക്കൂ, സ്നേഹം പ്രചരിപ്പിക്കൂ... എന്ന് കുറിച്ചാണ് പോസ്റ്റ് അവസനിപ്പിക്കുന്നത്.

Keywords: News, National, India, Mumbai, Actress, Sruthi Hasan, Social Network, Actress Shruti Haasan Reacts Strongly to Body Shaming




So .... I decided to post this right after my previous post and I’ll tell you why. I’m not one driven by other people’s opinions of me but the constant commenting and she’s too fat now she’s too thin is so avoidable. These two pictures have been taken three days apart. I’m sure there are women out there who relate to what I’m going to say. Most often I’m at the mercy of my hormones mentally and physically and over the years I work hard to try and have a healthy relationship with it. It isn’t easy. The pain isn’t easy the physical changes aren’t easy but what’s become easier to me is to share my journey. No one famous or not is in a position to judge another person. Ever. That’s just not cool. I’m happy to say this is my life my face and yes I’ve had plastic surgery which I’m not ashamed to admit. Do I promote it ? No am I against it ? No - it’s just how I choose to live. The biggest favour we can do for ourselves and others is just be and learn to accept the changes and the movement of our bodies and minds. Spread love and be chill . I’m learning everyday to love me for me just a little more because the greatest love story of my life is with myself and I hope yours is too :)
A post shared by @ shrutzhaasan on