Follow KVARTHA on Google news Follow Us!
ad

24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് വിമര്‍ശനവുമായി കെജ് രിവാള്‍ ട്വിറ്ററില്‍

24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ടില്ല. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്ന് News, National, Trending, Delhi-Election-2020, Arvind Kejriwal, Election Commission, "Absolutely Shocking": Arvind Kejriwal On Delhi Election Turnout Delay
ന്യൂഡല്‍ഹി: (www.kvartha.com 09.02.2020) 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ടില്ല. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് വിമര്‍ശനവുമായി കെജ് രിവാള്‍ ട്വിറ്ററില്‍ രംഗത്തെത്തി. 'തികച്ചും ഞെട്ടലുളവാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ് നിരവധി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അന്തിമ പോളിംഗ് ശതമാനം പുറത്തുവിടാത്തത്?' എന്നായിരുന്നു കെജ് രിവാളിന്റെ ട്വീറ്റ്. ട്വീറ്റ് ജനം ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്.

മണിക്കൂറുകള്‍ പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നതില്‍ കെജ് രിവാള്‍ ആശങ്ക രേഖപ്പെടുത്തി. പോളിംഗ് കുറഞ്ഞതില്‍ ആശങ്കപ്പെട്ടിരുന്ന ആം ആദ്മി പാര്‍ട്ടി എക്‌സിറ്റ് പോള്‍ ഫലങ്ങളെ തുടര്‍ന്ന് ആത്മവിശ്വാസത്തിലാണിപ്പോള്‍. വന്‍ ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി തന്നെ ഇത്തവണയും അധികാരത്തിലെത്തുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.



SUMMARY: Delhi Chief Minister Arvind Kejriwal on Sunday said that the delay by the Election Commission in releasing the final voter turnout for the capital city's assembly polls held a day ago was "absolutely shocking".

Keywords: News, National, Trending, Delhi-Election-2020, Arvind Kejriwal, Election Commission, "Absolutely Shocking": Arvind Kejriwal On Delhi Election Turnout Delay