Follow KVARTHA on Google news Follow Us!
ad

അവിനാശി ദുരന്തം; പൂര്‍ണ ഉത്തരവാദിത്തം ഡ്രൈവര്‍ക്ക്; ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി

അവിനാശി മേല്‍പ്പാലത്തിനു സമീപം കെ എസ് ആര്‍ ടി സി ബസില്‍ നിയന്ത്രണംThiruvananthapuram, News, Trending, Minister, Passengers, Ernakulam, Accidental Death, Injured, Kerala,
തിരുവനന്തപുരം: (www.kvartha.com 22.02.2020) അവിനാശി മേല്‍പ്പാലത്തിനു സമീപം കെ എസ് ആര്‍ ടി സി ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരിച്ച സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ ഹേമരാജിനാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അപകട കാരണം ടയര്‍ പൊട്ടിയതല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 A K Saseendran about Avinashi accident, Thiruvananthapuram, News, Trending, Minister, Passengers, Ernakulam, Accidental Death, Injured, Kerala

ഫെബ്രുവരി 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്‌നയര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ലോറി ഇടിച്ചു കയറിയുണ്ടായ ദുരന്തത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെയാണ് 19 പേര്‍ മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30മണിയോടെയാണ് ദുരന്തം ഉണ്ടായത്. യാത്രക്കാരെല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ബസിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. ആ വശത്തെ യാത്രക്കാരാണ് മരിച്ചതും. മറുവശത്തുണ്ടായിരുന്നവര്‍ക്ക് സാരമായ പരിക്ക് മാത്രമാണ് സംഭവിച്ചത്. അപകട സമയത്ത് 48 സീറ്റുകളും ബുക്ക് ചെയ്തിരുന്നതായി കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുന്‍ഭാഗത്തേക്ക്, എതിര്‍ഭാഗത്തുന്നിന്ന് വണ്‍വേ തെറ്റിച്ച്, ഡിവൈഡറില്‍ തട്ടി തെറിച്ചുവന്ന ലോറി ഇടിത്തീപോലെ പതിക്കുകയായിരുന്നു. കൊച്ചി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നു ടൈല്‍ നിറച്ചു പോയതായിരുന്നു ലോറി. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Keywords: A K Saseendran about Avinashi accident, Thiruvananthapuram, News, Trending, Minister, Passengers, Ernakulam, Accidental Death, Injured, Kerala.