Follow KVARTHA on Google news Follow Us!
ad

13 എന്ന സംഖ്യാതീയതിയെ അസാധാരണമായി ഭയന്നിരുന്ന പ്രശസ്തനായ സംഗീതജ്ഞന്‍; വിചിത്രമായ സ്വഭാവവുമായി ജീവിച്ച അദ്ദേഹത്തിന് ഒടുവില്‍ പേടിച്ചത് പോലെതന്നെ സംഭവിച്ചു

അന്ധമായ വിശ്വാസങ്ങളിലും നിമിത്തങ്ങളിലും പേടിച്ച് ജീവിക്കുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാറുണ്ട്. അത്തരത്തില്‍ ചില വിചിത്ര വിശ്വാസത്തിന്റെ News, World, Australia, Depression, Death, Lyricist, Musician, Illustrator, Western, A Famous Musician who was Terribly Afraid of the Number 13

കാന്‍ബെറ: (www.kvartha.com 29.02.2020) അന്ധമായ വിശ്വാസങ്ങളിലും നിമിത്തങ്ങളിലും പേടിച്ച് ജീവിക്കുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാറുണ്ട്. അത്തരത്തില്‍ ചില വിചിത്ര വിശ്വാസത്തിന്റെ അടിമയായിരുന്നു പ്രസിദ്ധ ഓസ്ട്രിയന്‍ ഗാനരചയിതാവും സംഗീതജ്ഞനും ചിത്രകാരനുമായിരുന്ന അര്‍ണോള്‍ഡ് ഷോണ്‍ബെര്‍ഗ്.

News, World, Australia, Depression, Death,  Lyricist, Musician, Illustrator, Western, A Famous Musician who was Terribly Afraid of the Number 13

അതേ സംഗീത ലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയ ഷോണ്‍ബര്‍ഗ് വിചിത്രമായ ഒരു വിശ്വാസത്തിന്റെ പേരിലും പ്രസിദ്ധനായിരുന്നു. അദ്ദേഹം 13 എന്ന സംഖ്യയെ അകാരണമായി പേടിച്ചിരുന്നു.

News, World, Australia, Depression, Death,  Lyricist, Musician, Illustrator, Western, A Famous Musician who was Terribly Afraid of the Number 13

പതിമൂന്നാം സംഖ്യയുടെ അന്ധ വിശ്വാസത്തിന് 'ട്രിസ്‌കൈഡെകഫോബിയ' എന്ന ശാസ്ത്രീയ നാമം പോലും ഉണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം ഇത് ഒരു യഥാര്‍ത്ഥ ഭ്രാന്തമായ ഭയമായി വികസിക്കുന്നു.

13 എന്ന അക്കത്തിനോടുള്ള അകാരണമായ പേടി തോന്നുന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിന്. '12 അ ' എന്നായിരുന്നു ഷോണ്‍ബെര്‍ഗ് 13നെ സൂചിപ്പിച്ചിരുന്നത്. അതുപോലെ തന്നെ 13മായി ബന്ധമുള്ള ഏതെങ്കിലും ഒരു വര്‍ഷം താന്‍ മരണമടയുമെന്ന് ഷോണ്‍ബെര്‍ഗ് വിശ്വസിച്ചിരുന്നു.

അങ്ങനെയിരിക്കെ 1950ല്‍ ഷോണ്‍ബെര്‍ഗിന് 76 വയസ് തികഞ്ഞപ്പോള്‍ ജോത്സ്യന്‍ ഒരു പ്രവചനം നടത്തി. 76ാം വയസില്‍ ഷോണ്‍ബെര്‍ഗിനെ അപകടം തേടിയെത്തും.! കണക്കുകൂട്ടി നോക്കിയപ്പോള്‍ ഷോണ്‍ബെര്‍ഗ് ഞെട്ടി. ' 76 ' എന്ന സഖ്യയിലെ 7ഉം 6ഉം തമ്മില്‍ കൂട്ടുമ്പോള്‍ ലഭിക്കുന്ന ഉത്തരം 13 ആണ്. ഒടുവില്‍ ഷോണ്‍ബെര്‍ഗ് ഏറെ നിരാശനും വിഷാദബാധിതനുമായി തീര്‍ന്നു.

പാശ്ചാത്യരുടെ വിശ്വാസമനുസരിച്ച് ഏതെങ്കിലും ഒരു മാസം 13ാം തീയതിയും ഒരു വെള്ളിയാഴ്ചയും ഒത്തുവന്നാല്‍ അത് അശുഭമാണ്. 1951 ജൂലായ് 13 ഒരു വെള്ളിയാഴ്ചയായിരുന്നു. തനിക്ക് അപകടം ഒന്നും സംഭവിക്കാതിരിക്കാന്‍ ഷോണ്‍ബെര്‍ഗ് ആ ദിവസം മുഴുവന്‍ കിടക്കയില്‍ തന്നെ കഴിച്ചു കൂട്ടി.

പക്ഷേ, ഷോണ്‍ബെര്‍ഗ് ഭയന്നത് പോലെ തന്നെ സംഭവിച്ചു. ജൂലായ് 13 അവസാനിക്കാന്‍ 15 മിനിട്ട് ബാക്കി നില്‍ക്കെ 76ാം വയസില്‍ തന്നെ ഷോണ്‍ബെര്‍ഗ് മരിച്ചു. മറ്റൊരു രസകരമായ കാര്യം ഷോണ്‍ബെര്‍ഗ് ജനിച്ചതും ഒരു 13ാം തീയതിയായിരുന്നു. 1874 സെപ്റ്റംബര്‍ 13നായിരുന്നു ഷോണ്‍ബെര്‍ഗിന്റെ ജനനം.

Keywords: News, World, Australia, Depression, Death,  Lyricist, Musician, Illustrator, Western, A Famous Musician who was Terribly Afraid of the Number 13