ഡി വൈ എഫ് ഐ നേതാവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം: 7 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ഡി വൈ എഫ് ഐ നേതാവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം: 7 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കരിവെള്ളൂര്‍: (www.kvartha.com 21.02.2020) ഡി വൈ എഫ് ഐ നേതാവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴോം പഞ്ചായത്ത് അംഗവും ഡി വൈ എഫ് ഐ നേതാവുമായ എം സജീവനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയതിന് ചെങ്ങല്‍തടം സ്വദേശികളും ബി ജെ പി പ്രവര്‍ത്തകരായ അഭിലാഷ്, മൊത്തങ്ങ ഹരിശന്‍, കെ പ്രജിജ്, ജിഷ്ണു, മിധുന്‍, റിജു എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

7 BJP activists booked for defaming DYFI leader in social media, News, Politics, DYFI, Leader, BJP, Facebook, Social Network, Police, Case, Threatened, Complaint, Kerala

പഞ്ചായത്ത് അംഗങ്ങളും മറ്റും മംഗലാപുരം ചിക്ക് മംഗളൂരുവില്‍ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോള്‍ ചെങ്ങലിലെ ബി ജെ പി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തടഞ്ഞുവെക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഡി വൈ എഫ് ഐ നേതാവ് മാപ്പ് പറയുന്നതായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പഴയങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Keywords: 7 BJP activists booked for defaming DYFI leader in social media, News, Politics, DYFI, Leader, BJP, Facebook, Social Network, Police, Case, Threatened, Complaint, Kerala.
ad