» » » » » » » » » » » » » തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് ഒരു കുടുംബത്തിലെ 6 കുട്ടികള്‍; മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചത് പോസ്റ്റുമോര്‍ട്ടം നടത്താതെ; അയല്‍ക്കാരുടെ പരാതിയില്‍ രക്ഷിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരൂര്‍: (www.kvartha.com 18.02.2020) മലപ്പുറം തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് ഒരു വീട്ടിലെ ആറുകുട്ടികള്‍ . എന്നാല്‍ മരിച്ച കുട്ടികളെ പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് സംസ്‌ക്കരിച്ചത്. അതുകൊണ്ടുതന്നെ മരണ കാരണവും അവ്യക്തം. തറമ്മല്‍ റഫീഖ് -സബ്ന ദമ്പതികളുടെ ആറുമക്കളാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ദമ്പതികളുടെ 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. എന്നാല്‍ മരണശേഷം രാവിലെ പത്തുമണിയോടെ ധൃതിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്‌ക്കരിച്ചത് അയല്‍ക്കാരില്‍ സംശയത്തിനിട വരുത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണ്.

 6 children's death in Kerala family over 9 year, Local-News, News, Dead Body, Dead, Child, Police, Parents, Allegation, Natives, Malappuram, Kerala

അതേസമയം, മൃതദേഹങ്ങളൊക്കെ ഖബറടക്കിയത് പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണെന്ന റിപ്പോര്‍ട്ടുകള്‍ റഫീഖിന്റെ സഹോദരി എതിര്‍ത്തു. മൂന്നാമത്തെ കുട്ടി മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നെന്നും, ദുരൂഹതകളില്ലെന്നുമായിരുന്നു ഇവരുടെ വിശദീകരണം.

കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 'കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ചൊവ്വാഴ്ച തന്നെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി മരണകാരണം കണ്ടെത്തും' എന്നും മലപ്പുറം എസ് പി യു അബ്ദുള്‍ കരീം മാധ്യമങ്ങളോട് പറഞ്ഞു.

2010-ല്‍ ആയിരുന്നു റഫീക്കിന്റെയും സബ്നയുടെയും വിവാഹം. 2011 മുതല്‍ 2020 വരെ ഇവര്‍ക്ക് ആറുകുട്ടികള്‍ ജനിച്ചു. മൂന്നു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളു മായിരുന്നു. ഇവരില്‍ അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴായിരുന്നു. നാലര വയസ്സിലാണ് ഒരു പെണ്‍കുട്ടി മരിച്ചത്.

എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ അപസ്മാരമാണ് കുട്ടികള്‍ മരിച്ചതിന് കാരണമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇതുവരെ അയല്‍വീട്ടുകാര്‍ക്ക് കുട്ടികളുടെ മരണത്തില്‍ സംശയവും തോന്നിയിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ ധൃതിപ്പെട്ട് മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിച്ചതോടെയാണ് അയല്‍വീട്ടുകാര്‍ക്ക് സംശയം തോന്നുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.

Keywords: 6 children's death in Kerala family over 9 year, Local-News, News, Dead Body, Dead, Child, Police, Parents, Allegation, Natives, Malappuram, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal