Follow KVARTHA on Google news Follow Us!
ad

50 ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ പിടിയില്‍; കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്ക പള്ളികളും അടച്ചിടും; മംഗോളിയന്‍ പ്രസിഡന്റ് നിരീക്ഷണത്തില്‍

ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ശമനമുണ്ടെങ്കിലും മറ്റു ലോകരാഷ്ട്രങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് വൈറസ് വ്യാപനം തുടരുകയാണ്. ചൈനയില്‍ സന്ദര്‍ശനത്തിനുശേഷം News, World, Gulf, Diseased, China, President, Death, 50 World Nations Caught by Corona Virus

കുവൈറ്റ്: (www.kvartha.com 29.02.2020) ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ശമനമുണ്ടെങ്കിലും മറ്റു ലോകരാഷ്ട്രങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് വൈറസ് വ്യാപനം തുടരുകയാണ്. ചൈനയില്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ മംഗോളിയന്‍ പ്രസിഡന്റ് ബാട്ടുല്‍ഗ ഖല്‍ട്മയും നിരീക്ഷണത്തിലാണ്. കൊവിഡ്-19 രോഗബാധ ഭീഷണിയായ സാഹചര്യത്തിലാണ് രോഗമില്ലെന്ന് ഉറപ്പാക്കാന്‍ 14 ദിവസം തലസ്ഥാന നഗരത്തിലെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയത്.


ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങുമായി സംഭാഷണം നടത്തിയ അദ്ദേഹത്തെ അനുഗമിച്ചവരെയും പ്രത്യേക കേന്ദ്രത്തിലാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി, ചൈനയിലെ അംബാസഡര്‍, പ്രസിഡന്റിന്റെ വിദേശനയ ഉപദേഷ്ടാവ് തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള മറ്റുള്ളവര്‍. അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്കാ പള്ളികളും ഞായറാഴ്ച്ച മുതല്‍ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികള്‍ അടച്ചിടുമെന്ന് വികാരി ജനറല്‍ അറിയിച്ചു. പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല.

മാര്‍ച്ച് പതിനാലിന് ശേഷം ദേവാലയങ്ങള്‍ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങള്‍ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാലാണ് തീരുമാനം. നിലവില്‍ 45 പേര്‍ക്കാണ് കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.

ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, നൈജീരിയ, ബലറൂസ് എന്നിവിടങ്ങളിലും കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങള്‍ വൈറസിന്റെ പിടിയിലായി. എണ്‍പത്തിനാലിയരത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇറാനില്‍ കൊറോണ മരണം 34 ആയി. ശനിയാഴ്ച്ച മാത്രം 8 മരണം റിപ്പോര്‍ട്ടു ചെയ്തു.

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇറാനിലാണ്. ചൈനയില്‍ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 13. ഇറ്റലിയില്‍ 17 പേര്‍ മരിച്ചു. ജാപ്പനീസ് കപ്പലായ ഡയമന്‍ഡ് പ്രിന്‍സിലെ ഒരു യാത്രക്കാരി കൂടി ഇന്നലെ മരിച്ചതോടെ കപ്പലിലെ കൊറോണ മരണം അഞ്ചായി.

Keywords: News, World, Gulf, Diseased, China, President, Death, 50 World Nations Caught by Corona Virus