ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്; പിടിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്, സംഭവം ഇങ്ങനെ...

ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്; പിടിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്, സംഭവം ഇങ്ങനെ...

ബാങ്കോക്ക്: (www.kvartha.com 16.01.2020) ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീട്ടമ്മ ശുചിമുറിയില്‍ കയറിയതും അവിടെ പതുങ്ങിയിരിക്കുന്ന പാമ്പ് ആക്രമിക്കുകയായരുന്നു. ആദ്യം പാമ്പ് വീട്ടമ്മയെ കടിക്കുകയും തുടര്‍ന്ന് അവരെ വരിഞ്ഞുമുറുക്കാനും തുടങ്ങി. ആക്രമണത്തില്‍ ഭയന്ന അവര്‍ ധൈര്യം വീണ്ടെടുക്കുകയും കൈയ്യില്‍ കിട്ടിയ സാധനങ്ങളെടുത്ത് പാമ്പിനെ തിരിച്ച് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പാമ്പിന്റെ തലയില്‍ പിടിമുറുക്കുകയും മകനെ സഹായത്തിനു വിളിക്കുകയും ചെയ്തു.

നിലവിളി കേട്ടെത്തിയ മകനോട് ചുറ്റികയും കത്തിയും ആവശ്യപ്പെട്ടു. ചുറ്റിക ഉപയോഗിച്ച് പാമ്പിന്റെ തലയിലും ശരീരത്തിലുമെല്ലാം ആഞ്ഞിടിക്കുകയും കത്തിവച്ച് പാമ്പിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ശരീരത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് പാമ്പിന്റെ പിടി അയഞ്ഞു. പാമ്പിന്റെ കടിയില്‍ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ അവരെ ഉടനെ ആശുപത്രിയിലെത്തിച്ചു.

Bangkok, News, World, Injured, Woman, Snake, hospital, Son, Daughter, attack, Woman gets bitten by snake hiding inside toilet

വീട്ടമ്മയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ പാമ്പ് പിന്നീട് ചത്തു. വീട്ടമ്മയുടെ മകളാണ് ശുചിമുറിയില്‍ ചത്തുകിടക്കുന്ന പാമ്പിന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangkok, News, World, Injured, Woman, Snake, hospital, Son, Daughter, attack, Woman gets bitten by snake hiding inside toilet
ad