Follow KVARTHA on Google news Follow Us!
ad

പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; കുടുക്കിയത് സിസിടിവി

പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോNews, Local-News, CCTV, Video, Police, theft, National, Social Network,
നോയിഡ: (www.kvartha.com 21.01.2020) പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജനുവരി 19 ന് പുലര്‍ച്ചെ നടന്ന സംഭവമാണ് വൈറലായിരിക്കുന്നത്. പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാല്‍ പായ്ക്കറ്റുകള്‍ പൊലീസുകാരന്‍ മോഷ്ടിക്കുകയായിരുന്നു.

പൊലീസ് ജീപ്പ് നിര്‍ത്തി പൊലീസുകാരന്‍ പെട്ടികളില്‍ നിന്ന് പാല്‍ എടുക്കുന്നത് സമീപത്തെ സിസിടിവി പിടിച്ചെടുക്കുകയായിരുന്നു. വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ വ്യക്തമായി കാണാം. പാല്‍ പായ്ക്കറ്റുകള്‍ എടുത്ത് ഇയാള്‍ പൊലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Uttar Pradesh: Policeman Caught Stealing Packets Of Milk In Noida, News, Local-News, CCTV, Video, Police,Theft, National, Social Network

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഈ വീഡിയോ പ്രചരിച്ചതോടെ പൊലീസുകാരന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uttar Pradesh: Policeman Caught Stealing Packets Of Milk In Noida, News, Local-News, CCTV, Video, Police,Theft, National, Social Network.