Follow KVARTHA on Google news Follow Us!
ad

ഒരു വര്‍ഷത്തോളം കാറിലും വീട്ടിലും വച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം; ഹൈസ്‌കൂള്‍ അധ്യാപികയുടെ ജോലി തെറിച്ചു

ഒരു വര്‍ഷത്തോളം കാറിലും വീട്ടിലും വച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍News, World, Crime, Teacher, Students, Court, Police, Enquiry, Case, school
കൊളമ്പസ്: (www.kvartha.com 21.01.2020) ഒരു വര്‍ഷത്തോളം കാറിലും വീട്ടിലും വച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപികയുടെ ജോലി തെറിച്ചു. അമേരിക്കയിലെ ഓഹായിയോയിലാണ് സംഭവം. ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലെ ബെഡ്‌ഫോര്‍ഡ് ഹൈസ്‌കൂളിലെ അധ്യാപിക ലോറ ഡങ്കര്‍(30) ആണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

സ്‌കൂളില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അനുചിതമായ ബന്ധത്തെ കുറിച്ചുള്ള ചുരുളഴിഞ്ഞത്. ഒരു വിദ്യാര്‍ത്ഥിയെ ഡങ്കറിന്റെ കാറില്‍ വച്ചും മറ്റ് രണ്ടുപരെ ഇവരുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചെന്നാണ് വിവരം. സ്‌കൂള്‍ സമയത്തിനു മുമ്പ് വിദ്യാര്‍ത്ഥിയുമായി കാറില്‍ പുറത്തുപോയ ശേഷമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

News, World, Crime, Teacher, Students, Court, Police, Enquiry, Case, school, Teacher allegedly had immoral activity with students in her Car and home

അതേസമയം ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എത്ര വയസ് ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. എന്നാല്‍ ഡങ്കര്‍ കുറ്റം നിഷേധിക്കുകയും സംഭവം പുറംലോകമറിഞ്ഞതോടെ അവര്‍ രാജിവച്ചതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇവരെ കോടതിയില്‍ ഹാജറാക്കി. തുടര്‍ന്ന് 5,000 ഡോളര്‍ ബോണ്ടില്‍ ഡങ്കറിന് കോടതി ജാമ്യം നല്‍കി. കേസിനെ തുടര്‍ന്ന് ഇവരുടെ മേലിലുള്ള കുറ്റം തെളിഞ്ഞാല്‍ 35 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോട്ടുകള്‍ നല്‍കുന്ന സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Crime, Teacher, Students, Court, Police, Enquiry, Case, school, Teacher allegedly had immoral activity with students in her Car and home