Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് ബാധിച്ചിരിക്കുന്നത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരണം

സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് ബാധിച്ചിരിക്കുന്നത് ചൈനയില്‍ Riyadh, News, Gulf, hospital, Treatment, Malayalees, Nurse, Kottayam, Allegation, Family, World,
റിയാദ്: (www.kvartha.com 24.01.2020) സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് ബാധിച്ചിരിക്കുന്നത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരണം. 2012-ല്‍ കണ്ടെത്തിയ മെഴ്‌സിന് കാരണമായ കൊറോണ വൈറസ് ആണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം ചികിത്സാവിധേയമാണ്.

കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയില്‍ സൗദി അറേബ്യയിലെ അസീര്‍ അബഹ അല്‍ ഹയാത് ആശുപത്രിയില്‍ മുപ്പത് മലയാളി നഴ്സുമാരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ഇവരെ പ്രത്യേക മുറികളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വൈറസ് ബാധിച്ച കോട്ടയം സ്വദേശിനിയായ നഴ്‌സുമായി അടുത്തിടപഴകിയവരെയാണ് പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്നത്.

Saudi clarifies Kerala nurse not infected by Corona virus strain from China, Riyadh, News, Gulf, Hospital, Treatment, Malayalees, Nurse, Kottayam, Allegation, Family, World

അബഹ അല്‍ ഹയാത് ആശുപത്രിയിലെ ആറുമുറികളിലായാണ് മുപ്പത് നഴ്സുമാരെ താമസിപ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡ് ആയതിനാല്‍ ബന്ധുക്കള്‍ക്ക് പ്രവേശനമില്ല. അതിനിടെ തങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്ന് നഴ്‌സുമാര്‍ കഴിഞ്ഞദിവസം പരാതി ഉന്നയിച്ചിരുന്നു. റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെട്ടതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

ഇരുപതുപേര്‍ പരിശോധനയ്ക്ക് വിധേയരായി ഫലത്തിന് കാത്തിരിക്കുകയാണ്. ബാക്കിയുള്ള പത്തുപേര്‍ക്ക് പരിശോധന നടത്തിയിട്ടില്ല. തങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കഴിഞ്ഞ നാലുദിവസമായി ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ആശുപത്രി അധികൃതര്‍ അനാസ്ഥ തുടരുന്നു എന്നാണ് നഴ്‌സുമാരുടെ ബന്ധുക്കളുടെ ആരോപണം.

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിനെ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi clarifies Kerala nurse not infected by Corona virus strain from China, Riyadh, News, Gulf, Hospital, Treatment, Malayalees, Nurse, Kottayam, Allegation, Family, World.