Follow KVARTHA on Google news Follow Us!
ad

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിNew Delhi, News, Execution, President, Supreme Court of India, Report, National,
ന്യൂഡെല്‍ഹി: (www.kvartha.com 17.01.2020) നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹര്‍ജി ലഭിച്ച് കേവലം രണ്ട് മണിക്കൂര്‍ മാത്രം പിന്നിടുമ്പോഴാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹര്‍ജി തള്ളിയത്. ദയാഹര്‍ജിയില്‍ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാന്‍ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം. നേരത്തെ മുകേഷ് സിംഗ്, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളണമെന്ന് ഡെല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

President Ram Nath Kovind rejects mercy petition of Nirbhaya case convict Mukesh, New Delhi, News, Execution, President, Supreme Court of India, Report, National

അതിനിടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡെല്‍ഹി പട്യാല ഹൗസ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഡെല്‍ഹി അഡിഷണല്‍ മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച 3.30ന് വധശിക്ഷ സംബന്ധിച്ച് തീഹാര്‍ ജയില്‍ അധികൃതര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിക്കും.

ജയില്‍ ചട്ടപ്രകാരം ദയാഹര്‍ജി നല്‍കിയാല്‍ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹര്‍ജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. അതിനാല്‍ ജനുവരി 22ന് നിശ്ചയിച്ച് വധശിക്ഷ ഇതോടെ വൈകും.


Keywords: President Ram Nath Kovind rejects mercy petition of Nirbhaya case convict Mukesh, New Delhi, News, Execution, President, Supreme Court of India, Report, National.