Follow KVARTHA on Google news Follow Us!
ad

മൂന്നാര്‍ അതിശൈത്യത്തിലേക്ക്; താപനില പൂജ്യം നിലയിലെത്തി

അതിശൈത്യത്തില്‍ മൂന്നാര്‍ തണുത്ത് വിറയ്ക്കുന്നു. സീസണിലാദ്യമായി ശനിയാഴ്ച രാവിലെ താപനില News, Kerala, Munnar, Cold, Weather, Munnar to the Cold; Temperatures have Reached Zero
മൂന്നാര്‍: (www.kvartha.com 12.01.2020) അതിശൈത്യത്തില്‍ മൂന്നാര്‍ തണുത്ത് വിറയ്ക്കുന്നു. സീസണിലാദ്യമായി ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തി. മൂന്നാര്‍ ടൗണ്‍, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്.

താപനില പൂജ്യത്തിലെത്തിയതോടെ കന്നിമല, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ ശനിയാഴ്ച വെളുപ്പിന് മഞ്ഞുവീഴ്ചയുണ്ടായി. പുല്‍മേടുകളില്‍ മഞ്ഞുവീണുകിടന്നു.

2019-ല്‍ ജനുവരി ഒന്നുമുതല്‍ 11 വരെ തുടര്‍ച്ചയായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില മൈനസ് നാലുവരെയെത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വരവും വര്‍ധിച്ചു.

സെവന്‍മല, നല്ലതണ്ണി, സൈലന്റ്വാലിയില്‍ രണ്ടും, മാട്ടുപ്പട്ടി, കുണ്ടള എന്നിവിടങ്ങളില്‍ മൂന്നും ഡിഗ്രിയായിരുന്നു ശനിയാഴ്ചത്തെ താപനില. താപനില വരുംദിവസങ്ങളില്‍ മൈനസിലെത്താനാണ് സാധ്യത.

News, Kerala, Munnar, Cold, Weather, Munnar to the Cold; Temperatures have Reached Zero

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Munnar, Cold, Weather, Munnar to the Cold; Temperatures have Reached Zero