Follow KVARTHA on Google news Follow Us!
ad

ബസ് മേഖല കുത്തക കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കം ശക്തമായി എതിര്‍ക്കും: സംസ്ഥാന സര്‍ക്കാര്‍

ബസ് മേഖല കുത്തകകള്‍ക്കു കൈമാറാനുള്ള നീക്കം ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാKerala, Thiruvananthapuram, News, bus, Minister, KSRTC, move to hand over the bus sector to corporations will be strongly opposed: Kerala Govt
തിരുവനന്തപുരം: (www.kvartha.com 14.01.2020) ബസ് മേഖല കുത്തകകള്‍ക്കു കൈമാറാനുള്ള നീക്കം ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ഭീഷണിയാകുന്ന നീക്കത്തെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.


കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സംസ്ഥാനം പലതവണ ആശങ്കയറിയിച്ചതാണ്. കെഎസ്ആര്‍ടിസിക്കു മാത്രമല്ല രാജ്യത്തെ എല്ലാ പൊതുമേഖലാ റോഡ് ട്രാന്‍സ്‌പോര്‍ട്ടിംഗ് കോര്‍പ്പറേഷനുകള്‍ക്കും ഈ ഭേദഗതി ഭീഷണിയാണ്. ഇത് കേന്ദ്രത്തെ അറിയിക്കും. മന്ത്രി പറഞ്ഞു.

15ന് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രത്യേകയോഗം ചേരും. നിയമ സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഭേദഗതിക്കെതിരേ ആക്ഷേപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ റൂട്ട് ബസുകളായി ഓടാവുന്ന തരത്തിലാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്നത്. ഇതിനുള്ള കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇതുപ്രകാരം, 22ല്‍ കൂടുതല്‍ സീറ്റുകളുള്ള ലക്ഷ്വറി എ സി ബസുകള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ റൂട്ട് ബസായി ഓടാനാകും.

Keywords: Kerala, Thiruvananthapuram, News, bus, Minister, KSRTC, move to hand over the bus sector to corporations will be strongly opposed: Kerala Govt