Follow KVARTHA on Google news Follow Us!
ad

അമേരിക്കയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഓടക്കുഴല്‍ വിദഗ്ദയായ പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു

അമേരിക്കയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെWashington, News, Missing, Student, Malayalees, Ernakulam, Natives, Dead, Dead Body, America, World,
വാഷിങ്ടന്‍: (www.kvartha.com 25.01.2020) അമേരിക്കയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓടക്കുഴല്‍ വിദഗ്ദയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

യുഎസിലെ ഇന്‍ഡ്യാനയിലെ നോത്രദാം സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് വെള്ളിയാഴ്ച ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ ആണ് ആന്‍ റോസിനെ കാണാതായത്.

Missing Keralite student's body found from lake in US, Washington, News, Missing, Student, Malayalees, Ernakulam, Natives, Dead, Dead Body, America, World

തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സര്‍വകലാശാല പ്രസിഡന്റ് റവ. ജോണ്‍ ഐ ജെന്‍കിന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം ചൊവ്വാഴ്ച രാത്രി 8.45മണിയോടെ കോള്‍മാന്‍-മോഴ്‌സ് ഹാളിലാണ് ആന്‍ റോസിനെ അവസാനമായി കണ്ടതെന്ന് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ആന്‍ റോസിന്റെ ബിരുദ പഠനം കഴിയും. തുടര്‍ന്ന് ദന്ത പഠനം നടത്താന്‍ ആഗ്രഹിച്ചിരുന്നു. മാത്രമല്ല ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാനും താല്‍പര്യമുണ്ടായിരുന്നു. മിനസോട്ട ബ്ലെയ്നിലെ സ്‌കൂളിലാണ് ആന്‍ റോസിന്റെ പ്രാഥമിക വിദ്യാഭ്യാസം.

പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍. ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ് കുടുംബം താമസിക്കുന്നത്.

ശവസംസ്‌ക്കാര ചടങ്ങ് തിങ്കളാഴ്ച രാവിലെ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Missing Keralite student's body found from lake in US, Washington, News, Missing, Student, Malayalees, Ernakulam, Natives, Dead, Dead Body, America, World.