Follow KVARTHA on Google news Follow Us!
ad

കുടുംബതര്‍ക്കം; ഭാര്യയേയും അമ്മായി അമ്മയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കുടുംബതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയേയും അമ്മായി അമ്മയേയും News, Local-News, Murder, Crime, Criminal Case, Police, Kerala,
ഇന്‍ഡോര്‍: (www.kvartha.com 10.01.2020) കുടുംബതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയേയും അമ്മായി അമ്മയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ദ്വാരകപുരിയിലാണ് ദാരുണമായ സംഭവം നടന്നത്. സന്ദീപ് സോണി(30) എന്നയാളാണ് ഭാര്യ നീതു, അമ്മായി അമ്മ പത്മ എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാത്രിയാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. 2016 ലാണ് നീതുവും സന്ദീപും വിവാഹിതരായത്. എന്നാല്‍, മകളുടെ ജനനത്തിന് ശേഷം പ്രതി ഭാര്യയെ എല്ലാ ദിവസവും ഉപദ്രവിക്കാന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു.

Man Arrested For Killing Wife, Mother-In-Law In Indore: Police, News, Local-News, Murder, Crime, Criminal Case, Police, Kerala

നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതില്‍ മനം മടുത്ത യുവതി ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പം പോയി താമസിക്കുകയും ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

സംഭവ ദിവസം ഭാര്യയുടെ വീട്ടിലെത്തിയ സന്ദീപ് വഴക്കുണ്ടാക്കുകയും നീതുവിനെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പത്മയേയും ഇയാള്‍ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Arrested For Killing Wife, Mother-In-Law In Indore: Police, News, Local-News, Murder, Crime, Criminal Case, Police, Kerala.