Follow KVARTHA on Google news Follow Us!
ad

കണ്ടങ്കാളി സമരം ശക്തിയാര്‍ജിക്കുന്നു; സമരക്കാര്‍ പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തും

നിര്‍ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിക്ക് വേണ്ടി പയ്യന്നൂരിലെ കണ്ടങ്കാളിയിലെ നെല്‍വയല്‍ ഏറ്റെടുക്കല്‍News, Kerala, Kannur, Strikers, March, Office, Kandankali strike: Post office march will be conducted
കണ്ണൂര്‍: (www.kvartha.com 13.01.2020) നിര്‍ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിക്ക് വേണ്ടി പയ്യന്നൂരിലെ കണ്ടങ്കാളിയിലെ നെല്‍വയല്‍ ഏറ്റെടുക്കല്‍ നടപടികള്‍ അവസാനിപ്പിച്ച് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകള്‍ അയക്കുന്നതിന്റെ ഭാഗമായി ജനുവരി 18ന് താലോത്ത് വയലില്‍ നിന്ന് കണ്ടങ്കാളി പോസ്റ്റോഫീസിലക്ക് മാര്‍ച്ച് നടത്തും.

പോസ്റ്റോഫീസ് മാര്‍ച്ചിന്റെ പ്രചരണം കണ്ടങ്കാളിയില്‍ തുടങ്ങി. സമരസമിതി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും പോസ്റ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മണിരാജ് വട്ടക്കൊവ്വല്‍, വിനോദ്കുമാര്‍ രാമന്തളി, മാടക്ക ജാനകി, പത്മിനി കണ്ടങ്കാളി, എം കമല, പി കെ മുരളി കണ്ടങ്കാളി, ഭാസ്‌കരന്‍ കണ്ടങ്കാളി, വി വി ഹരീഷ്, കെ വി രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇതിനിടെ പയ്യന്നൂര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനുമുന്നില്‍ സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 73 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഡ്യവുമായി പ്രജിത് പത്മന്‍ പയ്യന്നൂര്‍ തിങ്കളാഴ്ചവൈകുന്നേരം അഞ്ചു മണിക്ക് സമരപ്പന്തലില്‍ പുല്ലാങ്കുഴല്‍ വായിക്കും.

News, Kerala, Kannur, Strikers, March, Office, Kandankali strike: Post office march will be conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kannur, Strikers, March, Office, Kandankali strike: Post office march will be conducted