» » » » » » » » » മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു നിര്യാതനായി

കണ്ണൂര്‍: (www.kvartha.com 17.01.2020) മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. കണ്ണൂര്‍ പാനൂര്‍ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം.

ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയത്. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ് ബുക്സ് മാനേജിങ് എഡിറ്റര്‍ എന്നീ നിലകളിലും രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അണ്‍ എയ്ഡഡ് കോളജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 Journalist IV Babu passes away, Kannur, News, Media, Politics, Dead, Obituary, Kerala

കാലിക്കറ്റ് സര്‍വലകലാശാലയില്‍ നിന്ന് മലയാളത്തില്‍ പിഎച്ച്ഡി നേടി. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ചു. വന്ദന ശിവയുടെ വാട്ടര്‍ വാര്‍സ് എന്ന പുസ്തകം ജലയുദ്ധങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. സി പി ഐ എം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ വി ദാസിന്റെ മകനാണ്.

അമ്മ: സുശീല. ഭാര്യ: ലത. മക്കള്‍: അക്ഷയ്(സിവില്‍ സര്‍വീസ് കോച്ചിങ് വിദ്യാര്‍ഥി), നിരഞ്ജന (പ്ലസ് വണ്‍ വിദ്യാര്‍ഥിനി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Journalist IV Babu passes away, Kannur, News, Media, Politics, Dead, Obituary, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal