ഓഫീസിലേക്ക് കയറിച്ചെന്ന് പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ലഘുലേഖയും കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ബിജെപി നേതാക്കള്‍ക്കെതിരെ നിയമനടപടിയുമായി ഇടുക്കി ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള

കല്‍പ്പറ്റ: (www.kvartha.com 10.01.2020) ഓഫീസിലേക്ക് കയറിച്ചെന്ന് പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ലഘുലേഖയും കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ നിയമനടപടിയുമായി ഇടുക്കി ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള. സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ജില്ലാ പൊലീസ് ചീഫിന് നല്‍കിയ പരാതിയില്‍ കളക്ടര്‍ ആവശ്യപ്പെട്ടു. കളക്ടറുടെ പരാതി ലഭിച്ചതായും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് ചീഫ് ആര്‍ ഇളങ്കോ അറിയിച്ചു.

കലക്ടര്‍ എന്ന നിലയില്‍ ഓഫീസില്‍ എത്തുന്നവരില്‍നിന്ന് അപേക്ഷകളും രേഖകളും സ്വീകരിക്കേണ്ടിവരുമെന്ന് കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ രീതിയിലാണ് ബിജെപി നേതാക്കളില്‍നിന്ന് ലഘുലേഖ സ്വീകരിച്ചത്. പൗരത്വ ഭേദഗതി വിഷയത്തില്‍ തന്റെ അഭിപ്രായം അവരോട് നേരിട്ട് പറയുകയും ചെയ്തതാണ്. എന്നിട്ടും തനിക്കൊപ്പമെടുത്ത ഫോട്ടോ പൗരത്വ ഭേദഗതിയെ പിന്തുണച്ചു എന്ന രീതിയില്‍ പ്രചാരണത്തിന് ഉപയോഗിച്ചു എന്ന് കളക്ടര്‍ ആരോപിക്കുന്നു.


നേരത്തെ നാസര്‍ ഫൈസി കൂടത്തായി, കാരാട്ട് റസാഖ് എംഎല്‍എ എന്നിവരെയും ബിജെപി ലഘുലേഖ കൊടുത്ത് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച് വെട്ടിലാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ബിജെപി ക്യാമ്പയിന്റെ ഭാഗമാണ് ലഘുലേഖ. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതാണ് ലഘുലേഖയുടെ ഉള്ളടക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Idukki, District Collector, News, BJP, Politics, Controversy, Complaint, Idukki district collector against BJP on Pamphlet controversy
Previous Post Next Post