Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുമായി വളരെ അടുപ്പം സൂക്ഷിച്ച വ്യക്തി; ഒമാന്‍ സുല്‍ത്വാന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ വിയോഗത്തില്‍ തിങ്കളാഴ്ച ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം

New Delhi, India, National, Oman, Country, Prime Minister, Govt declares state mourning on Monday over Oman Sultan's demise കഴിഞ്ഞ ദിവസം അന്തരിച്ച ഒമാന്‍ സുല്‍ത്വാന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ വിയോഗത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 12/01/2020)  കഴിഞ്ഞ ദിവസം അന്തരിച്ച ഒമാന്‍ സുല്‍ത്വാന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ വിയോഗത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 'വിശിഷ്ട വ്യക്തി'യോടുള്ള ആദരസൂചകമായാണ് രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് കേന്ദ്രം ആഹ്വാനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ദുഃഖാചരത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ചത്തെ ഔദ്യോഗിക വിനോദ പരിപാടികള്‍ മാറ്റിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു. സുല്‍ത്വാന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തായിരുന്നു സുല്‍ത്വാന്‍ ഖാബൂസ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. സുല്‍ത്വാന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ അതിയായ വിഷമമുണ്ടെന്നും അദ്ദേഹത്തിന്റെ ആത്മാവ് വിശ്രമിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്വാന്‍ ഖാബൂസ് ബിന്‍ സഈദ് (74) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 1970 -ലാണ് ഒമാനിലെ ഭരണാധികാരിയായി ഖാബൂസ് ചുമതലയേറ്റത്. ഇന്ത്യയുമായി വളരെ അടുപ്പം സൂക്ഷിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. ഇരു രാജ്യങ്ങളുടേയും ബന്ധം മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുല്‍ത്വാന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ നാല്‍പത് ദിവസത്തെ ദു:ഖാചരണമുണ്ടാകും.



Keywords:  New Delhi, India, National, Oman, Country, Prime Minister, Govt declares state mourning on Monday over Oman Sultan's demise