ചേര്‍ത്തല: (www.kvartha.com 10.01.2020) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ ജില്ലയിലെ തുറവൂരാണ് സംഭവം. ചാലാപ്പള്ളി നികര്‍ത്തില്‍ രഞ്ജിത്തിന്റേയും ബിന്‍സിയുടേയും മകള്‍ അവന്തികയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ പാണാവള്ളി കാരാളപ്പതി ക്ഷേത്രത്തിന് സമീപത്തെ അമ്മവീട്ടില്‍ വെച്ചായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി കരയാന്‍ തുടങ്ങിയത്. കല്ലുകൊണ്ട് കൈ പൊട്ടിയെന്നാണ് കുട്ടി പറഞ്ഞത്.
വെള്ളം മുറ്റത്തേക്ക് കയറാതിരിക്കാന്‍ പുരയിടത്തിന് ചുറ്റും കല്‍ക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. കല്‍ക്കെട്ടില്‍ നിന്ന് കല്ലുകൊണ്ട് മുറിഞ്ഞതാവാം എന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ വന്നതോടെ കുഞ്ഞിനെ സമീപത്തുള്ള ഡോക്ടറുടെ വീട്ടിലെത്തിച്ചു. ഇവിടെ വെച്ച് പാമ്പ് കടിച്ചതാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Death, Child, Snake, Stone, Bite, Child dead after snake bite