Follow KVARTHA on Google news Follow Us!
ad

മെട്രോയുടെ ദത്തുപുത്രി മിക്കിയെ ദത്തെുക്കാനെത്തുന്നത് അനവധി പേര്‍: അവള്‍ എന്റേതെന്ന വാദവുമായി ആലുവക്കാരന്‍

Animals, Kerala, Kochi, Love, Metro, News, Ernakulam, cat-rescued-from-metro-pillar-named-as-metro-mickey മെട്രോ മിക്കിയെ ദത്തെുക്കാനെത്തുന്നത് അനവധി പേര്‍. അവള്‍ എന്റേതെന്ന വാദവുമായി ആലുവക്കാരനും രംഗത്ത്. വൈറ്റില ജംഗ്ഷന് സമീപ്പത്തുള്ള മെട്രോ തൂണുകള്‍ക്കു മുകളില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മെട്രോ മിക്കിയെ അഗ്‌നിരക്ഷാ
കൊച്ചി: (www.kvartha.com 22.01.2020) മെട്രോ മിക്കിയെ ദത്തെുക്കാനെത്തുന്നത് അനവധി പേര്‍. അവള്‍ എന്റേതെന്ന വാദവുമായി ആലുവക്കാരനും രംഗത്ത്. വൈറ്റില ജംഗ്ഷന് സമീപ്പത്തുള്ള മെട്രോ തൂണുകള്‍ക്കു മുകളില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മെട്രോ മിക്കിയെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ തന്നെയാണ് മട്രോ മിക്കി എന്ന് പൂച്ചക്കുട്ടിക്ക് ഒമനപ്പേരിട്ടത്.

ടാബി ഇനത്തില്‍ പെടുന്ന പൂച്ചക്കുട്ടിയാണ് മെട്രോ മിക്കി. അഞ്ച് മാസമാണ് ഇവളുടെ പ്രായം. പനമ്പിള്ളി നഗര്‍ പെറ്റ് ഹോസ്പിറ്റലില്‍ പലരുടേയും ഹൃദയം കീഴടക്കി  കഴിയുകയാണ് ഇപ്പോള്‍ ഇവള്‍.

തന്റെ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചക്കുട്ടിയെ സഹോദരന്‍ കളഞ്ഞതാണെന്ന വാദവുമായി ആലുവ സ്വദേശിനി എസ് പി സി എയെ സമീപിച്ചിരുന്നു. ഇവര്‍കൂടാതെ നിരവധി പേരാണ് പൂച്ചക്കുട്ടിയെ ദത്തെടുക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. പൂച്ചക്കുട്ടിയെ നല്ലപോലെ നോക്കി വളര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്കു നടപടിക്രമം പൂര്‍ത്തിയാക്കി പൂച്ചയെ കൈമാറുമെന്ന് എസ് പി സി എ എറണാകുളം ഭാരവാഹി ടി കെ സജീവ് പറഞ്ഞു.




Keywords:  Animals, Kerala, Kochi, Love, Metro, News, Ernakulam, cat-rescued-from-metro-pillar-named-as-metro-mickey