» » » » » » » » » » » » » » കിടപ്പറയില്‍ ഉറ ഉപയോഗിക്കണമെന്ന് ആവശ്യം; പ്രകോപിതനായ യുവാവ് യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തി; പ്രതി യുവതിയെ കൂട്ടിക്കൊണ്ടുപോയത് ബസ് സ്‌റ്റോപ്പില്‍ വെച്ച്; കൊലയ്ക്ക് ശേഷം ഇരയുടെ മാലയും 2 മൊബൈല്‍ ഫോണുകളുമായി സ്ഥലം വിട്ടു; ഒടുവില്‍ പൊലീസിന്റെ പിടിയില്‍

ബംഗളൂരു: (www.kvartha.com 25.01.2020) കിടപ്പറയില്‍ ഉറ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടതിന് യുവതിയെ യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തി. ബംഗളൂരു രാജാജി നഗറിലാണ് സംഭവം. സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ലൈംഗിക തൊഴിലാളിയായ യുവതിയെ യുവാവ് മൃഗീയമായി കൊലപ്പെടുത്തിയത്.

പ്രതിയായ മുകുന്ദയെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. രാജാജി നഗറില്‍ മകനൊപ്പമായിരുന്നു യുവതിയുടെ താമസം.

Bangaluru irked by woman's demand for life, Bangalore, News, Protection, Woman., Dead, Police, Arrested, Son, Auto & Vehicles, Threatened, Mobile Phone, National

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഇക്കഴിഞ്ഞ ജനുവരി 11ന് ഉച്ചയോടെയാണ് സ്ത്രീ മെജസ്റ്റിക്കിലെ ബസ് സ്റ്റോപ്പില്‍ വച്ച് മുകുന്ദയെ സമീപിക്കുന്നത്. 2500 രൂപയ്ക്ക് ലൈംഗിക ബന്ധത്തിനു തയാറാണെന്ന് യുവതി ഇയാളോടു പറഞ്ഞു. എന്നാല്‍ 1500 രൂപയ്ക്കു കരാര്‍ ഉറപ്പിച്ചു. 500 രൂപ സ്ത്രീക്ക് ഇയാള്‍ അഡ്വാന്‍സ് നല്‍കി.

അതിനു ശേഷം ഇരുവരും രാജാജി നഗറിലേക്കുള്ള ബസില്‍ കയറി. രാജാജി നഗറില്‍ ബസ് ഇറങ്ങിയ ഇരുവരും ഒരു ഓട്ടോ വിളിച്ച് ഇവരുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഇയാള്‍ ബാക്കി 1000 രൂപയും സ്ത്രീക്കു നല്‍കി.

എന്നാല്‍ വീട്ടിലെത്തിയ സ്ത്രീ മുകുന്ദയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് കോണ്ടം ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുകുന്ദ ഇതിനു തയാറായില്ല. മാത്രമല്ല, പണം തിരികെ നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി പണം തിരികെ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതോടെ പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പണം നല്‍കാന്‍ തയാറാകാതിരുന്ന സ്ത്രീയുടെ അടിവയറ്റില്‍ ഇയാള്‍ ചവിട്ടി. അലറിക്കരഞ്ഞ സ്ത്രീയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം സ്ത്രീയുടെ മാലയും രണ്ടു മൊബൈല്‍ഫോണുകളും എടുത്ത് ഇയാള്‍ സ്ഥലം വിട്ടു.

വൈകിട്ട് 3.45മണിയോടെ സ്‌കൂളില്‍ നിന്നും എത്തിയ മകനാണ് അമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയുടെ മൊബൈല്‍ ഫോണും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangaluru irked by woman's demand for life, Bangalore, News, Protection, Woman., Dead, Police, Arrested, Son, Auto & Vehicles, Threatened, Mobile Phone, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal