» » » » » » » » » » » » » » രണ്ടര വയസുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്‌ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

ഛണ്ഡീഗഡ്: (www.kvartha.com 28.01.2020) രണ്ടര വയസുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ (ബെഡ് കംപാര്‍ട്ട്മെന്‍റ്) ഒളിപ്പിച്ച് കടന്നു കളഞ്ഞ യുവതിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഛണ്ഡീഗഡിന് സമീപത്തെ ബുറൈല്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം.

ഭാര്യ മകനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചെന്ന് ഭര്‍ത്താവ് ദശരഥാണ് പോലീസില്‍ പരാതി നല്‍കിയത്. ഇലക്ട്രീഷ്യനായ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെയും കുട്ടിയെയും കാണാനില്ലാത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ പോയതാണെന്ന് കരുതി ആദ്യം അന്വേഷിച്ചില്ല. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യയെ വിളിച്ചപ്പോള്‍ കുഞ്ഞിനെ കിടക്കക്കടിയിലെ അറയില്‍ കിടത്തിയെന്ന് ഭാര്യ പറഞ്ഞു.

News, National, Crime, Death, Mother, Child, Love, Police, Case, Enquiry, Husband, Complaint, Baby boy dies after mother stuffs him in bed box to go with love

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ വായില്‍ ഗ്ലൗ തിരുകിയ നിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Keywords: News, National, Crime, Death, Mother, Child, Love, Police, Case, Enquiry, Husband, Complaint, Baby boy dies after mother stuffs him in bed box to go with love

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal