Follow KVARTHA on Google news Follow Us!
ad

പോളിയോ അറിയിപ്പ് മതിലില്‍ കുറിച്ച ആശാ വര്‍ക്കര്‍ക്ക് വീട്ടുടമയുടെ മര്‍ദനം

പോളിയോ അറിയിപ്പ് മതിലില്‍ കുറിച്ച ആശാ വര്‍ക്കര്‍ക്ക് ഉടമയുടെ മര്‍ദനംKollam, News, Local-News, Family, Complaint, attack, Kerala,
കൊല്ലം: (www.kvartha.com 22.01.2020) പോളിയോ അറിയിപ്പ് മതിലില്‍ കുറിച്ച ആശാ വര്‍ക്കര്‍ക്ക് ഉടമയുടെ മര്‍ദനം. കൊല്ലം ചിതറയിലാണ് സംഭവം. സംഭവത്തില്‍ ആശാ വര്‍ക്കകരുടൈ പരാതിയില്‍ ഐരക്കുഴി സ്വദേശി സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരെ കടയ്ക്കല്‍ പൊലീസ് കേസെടുത്തു. മടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശാ വര്‍ക്കര്‍ മഹേശ്വരിയമ്മയ്ക്കാണ് മര്‍ദനമേറ്റത്.

പോളിയോ നല്‍കാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധനയുടെ ഭാഗമായി മഹേശ്വരിയമ്മ സൈനുലാബ്ദ്ദീന്റെ വീട്ടിലുമെത്തി. അഞ്ചു വയസില്‍ താഴയുള്ള കുട്ടികള്‍ ആരും അവിടെയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് ആശാവര്‍ക്കര്‍ ഭിത്തിയില്‍ നമ്പര്‍ രേഖപ്പെടുത്തി. എന്നാല്‍ ഇത് മായ്ക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മര്‍ദിച്ചെന്നാണ് മഹേശ്വരിയമ്മയുടെ പരാതി.

 Asha worker beaten for marking polio details on wall, Kollam, News, Local-News, Family, Complaint, Attack, Kerala

ആശ വര്‍ക്കറുടെ കൈവശമുണ്ടായിരുന്ന തുള്ളി മരുന്നു കുപ്പിയും വീട്ടുകാര്‍ നശിപ്പിച്ചു. മര്‍ദനമേറ്റ മഹേശ്വരിയമ്മ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊതുമുതല്‍ നശിപ്പിച്ചതിനും ആശാ വര്‍ക്കറുടെ ജോലി തടസപ്പെടുത്തിയതിനുമാണു സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Asha worker beaten for marking polio details on wall, Kollam, News, Local-News, Family, Complaint, Attack, Kerala.