Follow KVARTHA on Google news Follow Us!
ad

സി പി എമ്മിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വോട്ട് പിടിക്കാനും വേണ്ടി 'തെണ്ടി'നടന്നവരാണ് ഞങ്ങള്‍; മാവോയിസ്റ്റുകളാണെന്ന ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിവ് കൊണ്ടുവരണം; തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എന്നും ബോംബ് വെച്ചിട്ടുണ്ടോ എന്നും തെളിയിക്കണമെന്നും അറസ്റ്റിലായ അലനും ത്വാഹയും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പന്തീരങ്കാവ് യുഎപിഎ Thrissur, News, Politics, Trending, CPM, Maoists, Chief Minister, Pinarayi vijayan, Criticism, Kerala
തൃശൂര്‍: (www.kvartha.com 16.01.2020) മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ ത്വാഹ ഫസലും അലന്‍ ഷുഹൈബും. ഞങ്ങള്‍ മാവോയിസ്റ്റുകള്‍ അല്ലെന്നും സിപിഎം പ്രവര്‍ത്തകരാണെന്നും അലനും ത്വാഹയും ആവര്‍ത്തിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വോട്ട് പിടിക്കാനും പോസ്റ്റര്‍ ഓടിക്കാനും തെണ്ടി നടന്നവരാണ് തങ്ങളെന്നും ഇരുവരും കൊച്ചിയില്‍ പറഞ്ഞു.

Alan and Thaha says Pinarayi Vijayan to present evidence about there connection with Maoist groups, Thrissur, News, Politics, Trending, CPM, Maoists, Chief Minister, Pinarayi vijayan, Criticism, Kerala

സി പി എമ്മിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വോട്ട് പിടിക്കാനും വേണ്ടി 'തെണ്ടി'നടന്നവരാണ് തങ്ങളെന്നും മാവോയിസ്റ്റുകളാണെന്ന ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിവ് കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എന്നും ബോംബ് വെച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി തെളിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ത്വാഹയും അലനും. മാവോയിസ്റ്റുകള്‍ വിതരണം ചെയ്ത ലഘുലേഖകള്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തതിനെ തുടര്‍ന്നാണ് യു എ പി എ ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.

നിലവില്‍ എന്‍ ഐ എ കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 14വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. എന്‍ ഐ എ കേസ് ഏറ്റെടുത്ത ശേഷമായിരുന്നു ഈ നടപടി.

അതിനിടെ എന്‍ ഐ എ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. സുരക്ഷ പരിഗണിച്ച് അലനെയും, ത്വാഹയെയും തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇരുവരെയും കോടതിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alan and Thaha says Pinarayi Vijayan to present evidence about there connection with Maoist groups, Thrissur, News, Politics, Trending, CPM, Maoists, Chief Minister, Pinarayi vijayan, Criticism, Kerala.