Follow KVARTHA on Google news Follow Us!
ad

ദേശീയ പാതയില്‍ ബസും കാറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയില്‍ തളിപ്പറമ്പിലെ ചുടല ഒമേഗ ഫര്‍ണിച്ചറിന് മുന്നില്‍ ബസ്സും കാറും News, Kerala, Kannur, Accident, Hospital, Medical College, Vehicles, Accident in NH: 7 injured
കണ്ണൂര്‍: (www.kvartha.com 13.01.2020) കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയില്‍ തളിപ്പറമ്പിലെ ചുടല ഒമേഗ ഫര്‍ണിച്ചറിന് മുന്നില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ എഴു പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പരിയാരം തൊണ്ടന്നൂര്‍ സ്വദേശി സുധാകരന്‍ (50), ഭാര്യ സജ്ന (42), മകള്‍ അനുശ്രീ (14), സുധാകരന്റെ സഹോദരന്‍ രാജീവന്‍ (46), രാജീവന്റെ ഭാര്യ കവിത (36), മക്കളായ ദേവാങ്ക് (14), ദേവിന (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ സുധാകരന്‍, മകള്‍ അനുശ്രീ, സഹോദരപുത്രി ദേവ്ന എന്നിവരെ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം.

News, Kerala, Kannur, Accident, Hospital, Medical College, Vehicles, Accident in NH: 7 injured

പട്ടുവം മുള്ളൂലില്‍ നിന്ന് പരിയാരത്തേക്ക് പോകുകയായിരുന്ന കാറും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. പരിയാരം എസ്‌ഐ ടി രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം മുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kannur, Accident, Hospital, Medical College, Vehicles, Accident in NH: 7 injured