ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് തല പുറത്തിട്ട് സാഹസിക യാത്ര; യുവാവിന് ദാരുണാന്ത്യം

മുംബൈ: (www.kvartha.com 31.12.2019) ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് തല പുറത്തിട്ട് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. ദില്‍ഷാദ് നൗഷാദ് ഖാന്‍ എന്ന ഇരുപതുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ചയാണ് പൊലീസ് വിവരം പുറത്തുവിട്ടത്.

സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുംബൈയ്ക്കും ദിവ സ്റ്റേഷനും ഇടയിലാണ് സംഭവം. ട്രെയിനിന്റെ വാതിലില്‍ നിന്നും പുറത്തേക്ക് തലയിട്ട് വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം.

Video: Man performing stunts dies after falling off train in Thane, Mumbai, News, Accidental Death, Hospital, Police, Case, Social Network, Video, National

യുവാവിന്റെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ ട്രെയിനിന്റെ ജനലിനോട് ചേര്‍ന്നിരുന്ന് സുഹൃത്താണ് റെക്കോര്‍ഡ് ചെയ്തത്. ട്രെയിനിന്റെ വാതിലില്‍ പിടിച്ച് പുറത്തേക്ക് ആഞ്ഞ് നിന്നായിരുന്നു യുവാവിന്റെ യാത്ര. പെട്ടെന്ന് ട്രാക്കിലെ തൂണിലിടിച്ച് ഇയാള്‍ റെയില്‍വൈ ട്രാക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഉടന്‍ തന്നെ സുഹൃത്ത് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ദില്‍ഷാദ്. മുംബൈയില്‍ നിന്നും ഗോവന്തിയിലേക്ക് തിരിച്ചുവരികയായിരുന്നു ദില്‍ഷാദ് എന്ന് അധികൃതര്‍ പറഞ്ഞു. റെയില്‍വെ മന്ത്രാലയവും ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

സംഭവത്തില്‍ കല്‍വ സിറ്റി പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.Keywords: Video: Man performing stunts dies after falling off train in Thane, Mumbai, News, Accidental Death, Hospital, Police, Case, Social Network, Video, National.
Previous Post Next Post