Follow KVARTHA on Google news Follow Us!
ad

ആഴ്ചകള്‍ക്ക് മുമ്പ് വിവാഹം,ആഢംബരമായി ഒന്നുകൂടി കെട്ടിക്കാന്‍ തീരുമാനിച്ച് ബന്ധുക്കള്‍; വരനും കൂട്ടരും എത്തിയത് രാത്രി, ഒപ്പം ഒരു വിശദീകരണവും; ക്ലൈമാക്‌സില്‍ വന്‍ ട്വിസ്റ്റുമായി വധു

വിവാഹത്തിന് വൈകിയെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത് വധുNews, Local-News, Religion, Marriage, Police, Compromise, National,
ബിജ്‌നോര്‍: (www.kvartha.com 09.12.2019) വിവാഹത്തിന് വൈകിയെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത് വധു. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരനും കൂട്ടരും വേദിയിലെത്തിയതാകട്ടെ രാത്രിയും. ഇതോടെ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച വധു ഒടുവില്‍ അയല്‍വാസിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് രസകരമായ സംഭവം.

വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും ആറാഴ്ച മുമ്പ് ഒരു സമൂഹ വിവാഹച്ചടങ്ങില്‍ വച്ച് വിവാഹിതരായിരുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം ബന്ധുക്കള്‍ തൃപ്തരായില്ല. എല്ലാവരേയും വിളിച്ചുകൂട്ടി ഔദ്യോഗികമായി തന്നെ വിവാഹച്ചടങ്ങുകള്‍ നടത്തണമെന്ന് കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് വീണ്ടും വിവാഹം നടത്താന്‍ തീരുമാനിച്ചത്.

UP Man Arrives Late at Own Wedding, Miffed Bride Finds Herself Another Groom,News, Local-News, Religion, Marriage, Police, Compromise, National

ഇതിനിടെ സ്ത്രീധനത്തെ ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായത്. വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതുപോലെ കൂടുതല്‍ പണം നല്‍കില്ലെന്ന നിലപാടിലായിരുന്നു യുവതിയുടെ ബന്ധുക്കള്‍. ഇതേതുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടയില്‍ വരന്‍ വൈകുക കൂടി ചെയ്തതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി.

എന്നാല്‍ വിവാഹ വേദിയിലെത്താന്‍ വൈകിയതിന് വരന്‍ നല്‍കിയ വിശദീകരണം തന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ പൂട്ടിയിട്ട് മര്‍ദിച്ചതിനാലാണെന്നാണ്. പ്രശ്‌നത്തില്‍ പൊലീസ് ഇടപെട്ടതോടെ കുടുംബങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പിന് തയാറായി. എന്നാല്‍ വരനൊപ്പം പോകില്ലെന്ന വാശിയിലായിരുന്നു വധു. തുടര്‍ന്ന് അയല്‍വാസിയെ വിവാഹം ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP Man Arrives Late at Own Wedding, Miffed Bride Finds Herself Another Groom,News, Local-News, Religion, Marriage, Police, Compromise, National.