Follow KVARTHA on Google news Follow Us!
ad

ചീങ്കണ്ണിയെ സ്‌നേഹിച്ചുവളര്‍ത്തിയ പ്രസിഡന്റ്; താമസിപ്പിച്ചത് ഔദ്യോഗിക വസതിയില്‍, കുളിമുറിയില്‍ ചീങ്കണ്ണിയെ കണ്ട് അതിഥികള്‍ പരക്കം പായുന്നത് കാണുമ്പോള്‍ രസിച്ചിരുന്ന മുന്‍ ഭരണാധികാരിയുടെ വിശേഷങ്ങളറിയാം

1825 മുതല്‍ 1829 വരെ അധികാരത്തിലിരുന്ന ജോണ്‍ ക്വിന്‍സി ആഡംസ്. അമേരിക്കന്‍ News, World, America, President, White House, Animals, Pets, Elephant, Crocodile, Lion, Zebra, United States Presidential Pets

വാഷിംഗ്ടണ്‍: (www.kvartha.com 05.12.2019) 1825 മുതല്‍ 1829 വരെ അധികാരത്തിലിരുന്ന ജോണ്‍ ക്വിന്‍സി ആഡംസ്. അമേരിക്കന്‍ ഐക്യനാടുകളുടെ ആറാമത്തെ പ്രസിഡന്റ് ആയിരുന്ന ക്വിന്‍സി അത്ര പ്രസിദ്ധനല്ലെങ്കിലും ഒരു കാര്യത്തില്‍ വ്യത്യസ്തനായിരുന്നു. സ്‌നേഹത്തോടെ പരിപാലിച്ച് പോന്നിരുന്ന ഒരു മൃഗം.

വൈറ്റ് ഹൗസില്‍ തന്നെ താമസിപ്പിച്ച് അദ്ദേഹം ഓമനിച്ചുവളര്‍ത്തിയിരുന്ന ചീങ്കണ്ണിയായിരുന്നു. മാര്‍ക്വിസ് ഡി ലെഫയെറ്റ് എന്ന ഫ്രഞ്ച് ധനികനാണ് ക്വിന്‍സിയ്ക്ക് അതിനെ സമ്മാനമായി നല്‍കിയത്.



News, World, America, President, White House, Animals, Pets, Elephant, Crocodile, Lion, Zebra, United States Presidential Pets

വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിലെ കുളിമുറിയിലെ ബാത്ത് ടബിലായിരുന്നു ക്വിന്‍സി ചീങ്കണ്ണിയെ പാര്‍പ്പിച്ചിരുന്നത്. മാസങ്ങളോളം അത് അവിടെ തന്നെയുണ്ടായിരുന്നു. ബാത്ത് റൂമിനുള്ളിലെ ചീങ്കണ്ണിയെ കണ്ട് ഭയന്ന് അതിഥികള്‍ പരക്കം പായുന്നത് കാണാന്‍ ക്വിന്‍സിയ്ക്ക് ഏറെ ഇഷ്ടമായിരുന്നത്രെ. പിന്നീട് ക്വിന്‍സി അതിനെ തിരികെ ഏല്‍പ്പിച്ചു. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ലൂസിയ വളര്‍ത്തിയിരുന്നത് പട്ടുനൂല്‍ പുഴുക്കളെയായിരുന്നു.

വ്യത്യസ്തവും അസാധാരണവുമായ ജന്തുക്കളെ വളര്‍ത്തിയിരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ വേറെയുമുണ്ടായിരുന്നു. ജെയിംസ് ബ്യുക്കാനന്‍, തായ്ലന്‍ഡ് രാജാവ് തനിക്ക് സമ്മാനിച്ച ആനയെ വൈറ്റ് ഹൗസില്‍ വളര്‍ത്തിയിരുന്നു.

വൈറ്റ് ഹൗസിനെ ഒരു കൊച്ചു മൃഗശാലയാക്കി മാറ്റിയ പ്രസിഡന്റാണ് തിയഡോര്‍ റൂസ്വെല്‍റ്റ്. പാമ്പുകള്‍, കരടി, സിംഹം, കഴുതപ്പുലി, സീബ്ര തുടങ്ങി പട്ടി, പൂച്ച, കുതിര, പക്ഷികള്‍, എലികള്‍, പന്നി എന്നിവയെയും റൂസ്വെല്‍റ്റ് വളര്‍ത്തിയിരുന്നു.

കാല്‍വിന്‍ കൂളിഡ്ജ് ആണ് മറ്റൊരു മൃഗസ്നേഹിയായി അറിയപ്പെട്ടിരുന്നത്. വിവിധ തരം നായകള്‍, പക്ഷികള്‍, റാക്കൂണുകള്‍, വാലബി, കരടി, ഹിപ്പോ തുടങ്ങിയവയെ കൂളിഡ്ജ് വൈറ്റ് ഹൗസില്‍ പാര്‍പ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, America, President, White House, Animals, Pets, Elephant, Crocodile, Lion, Zebra, United States Presidential Pets