എ ബെണ്ടിച്ചാലിന്റെ ഇരുപതെ ഇരുപതിനോട് ഒരപേക്ഷ, ഒരു നീറ്റല്‍ എന്നീ കവിതകള്‍

എ ബെണ്ടിച്ചാല്‍

ഇരുപതെ ഇരുപതിനോട് ഒരപേക്ഷ


ഇരുപതെ, ഇരുപതെ,
നിനക്കെന്റെ സ്വാഗതം.
നന്മ മാത്രം വിതച്ചീടാനായ്
നൂറുമേനി കതിരിനാല്‍
കോര്‍ത്ത് തീര്‍ത്ത സ്വാഗതം
മതേതരത്വമേറ്റ -
വ്രണ മുണങ്ങാന്‍
തൊട്ട ഫലം ചെയ്തീടുന്ന
ഔഷധം കരുതിയായിരിക്കും
നിന്റെ വരവെന്ന പ്രതീക്ഷക്കും,
മനം നിറഞ്ഞ സ്വാഗതം.

നിനക്കായി ഇവിടെ
പുത്തന്‍ പ്രസ്ഥാനക്കാര്‍
ഒരുക്കീടുന്ന വിരുന്ന്
വിഭവങ്ങളില്‍,
വിഷം കലരാതിരിക്കാന്‍
വേണ്ടിയാണെന്റെ
മനം നൊന്ത പ്രാര്‍ത്ഥന.

കഴിഞ്ഞ വര്‍ഷം
ഞങ്ങള്‍ക്കായ് ഇവിടെ
കഞ്ഞിക്കലങ്ങളില്‍
വെന്തിരുന്നത്,
വിഷ മയം കലര്‍ന്ന
ഭക്ഷണങ്ങളാണ്.

നിന്നില്‍ ഞങ്ങള്‍ക്കുള്ള
പ്രതീക്ഷകളെ,
നീ, തള്ളിക്കളയാതിരിപ്പാ-
നുള്ളതാണെന്റെ അപേക്ഷകള്‍.

ഇരുപതെ,
പത്തൊന്‍പതിന്റെ ഗതികേട്
നിന്നില്‍ നിന്നും,
ഞങ്ങള്‍ക്കുണ്ടാവാതിരിക്കാന്‍,
ഞങ്ങളുടെ നിവേദനം -
നീയൊന്ന് മനസ്സിരുത്തി -
വായിച്ചിരുന്നങ്കില്‍...
എന്നതാണെന്‍ അപേക്ഷഒരു നീറ്റല്‍

കാലചക്ര ബാജിതന്‍
ചിറകില്‍ നിന്നും പിന്നെയും,
ഒരു പീലി കൂടി
കൊഴിഞ്ഞീടുന്നു .

ആയുസിന്റെ തെങ്ങില്‍ നിന്നും
പഴുത്തോല തുല്യം
കിലി കിലിഡും എന്ന പോല്‍
കൊഴിഞ്ഞിടുന്നു .

കയ്പും മധുരവും
ചേര്‍ന്ന നെല്ലിക്ക സന്നിഭം
ഉതിര്‍ന്നീടുന്നു.

തിരിച്ചു വരാത്ത
ഭൂതകാലമെന്ന്
നാമതിനിന്ന് പേരു ചാര്‍ത്തി
വിളിച്ചിടുന്നു.

ഡിസംബറിന്റെ
അന്ത്യ പൂവില്‍
ജനുവരി തന്‍
ആദ്യ നഖക്ഷതം
ഏറ്റിടുന്നു.

ഒരിക്കലും തിരിച്ചു വരാത്ത
അന്ത്യയാത്രകള്‍
മനം നീറ്റിടുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Poem, Malayalam, New Year, Trending, Life Threat, Oru Neettal, Irupathe Irupathinod Orapeksha, A Bendichal, Two Malayalam Poems Written By A Bendichal

Previous Post Next Post