Follow KVARTHA on Google news Follow Us!
ad

അര്‍ധരാത്രി പ്രതിശ്രുതവധുവിന്റെ ഫോണില്‍ വരന്റെ വിവാഹഫോട്ടോയെത്തി, അയച്ചത് സ്വന്തം ഭാര്യ; സദ്യയൊരുക്കിയ വിവാഹം മുടങ്ങി; ആദ്യ വിവാഹം മറച്ചുവെച്ച് താലിചാര്‍ത്തും മുന്‍പ് വരനെതിരെ പോലീസ് കേസ്

കല്യാണത്തലേന്ന് പ്രതിശ്രുത വരന്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ സദ്യയൊരുക്കി കാത്തിരുന്ന News, Kerala, wedding, Marriage, Bride, Bride Groom, Police, Case, Teacher, Food, Relatives, The Wedding was Just Stopped
കോട്ടയം: (www.kvartha.com 02.12.2019) കല്യാണത്തലേന്ന് പ്രതിശ്രുത വരന്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ സദ്യയൊരുക്കി കാത്തിരുന്ന കല്യാണം മുടങ്ങി. അര്‍ധരാത്രി വധുവിന്റെ വാട്‌സാപ്പിലേക്ക് വരന്റെ വിവാഹചിത്രം എത്തിയതോടെയാണ് കള്ളത്തരം വെളിച്ചതായത്. ഫോട്ടോ അയച്ചത് ഭാര്യയും. ഇതോടെ വരന്‍ മുങ്ങി. ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു.

എലിക്കുളം സ്വദേശിനിയാണ് വധു. എലിക്കുളം പഞ്ചായത്തിലെതന്നെ വഞ്ചിമല കൂനാനിക്കല്‍താഴെ സനിലായിരുന്നു വരന്‍. ഞായറാഴ്ച എലിക്കുളം ക്ഷേത്രഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന വിവാഹമാണ് മുടങ്ങിയത്. വരന്റെയും വധുവിന്റെയും വീടുകളില്‍ ശനിയാഴ്ച രാത്രിയും ആഘോഷങ്ങളുണ്ടായിരുന്നു. ഇരുവീടുകളിലും ബന്ധുക്കള്‍ക്ക് സദ്യ നല്‍കുകയും ചെയ്തു. ഇരുകൂട്ടരുടെയും ബന്ധുക്കള്‍ പരസ്പരം അറിയുന്നവരാണ്.

വധുവിന്റെ ഫോണിലേക്ക് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെരിന്തല്‍മണ്ണ സ്വദേശിനിയുടെ ഫോണില്‍നിന്ന് വിളി വന്നത്. അവരുടെ അച്ഛന്റെ സഹോദരനാണ് വിളിച്ചത്. സനിലും പെരിന്തല്‍മണ്ണ സ്വദേശിനിയും മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് സ്വകാര്യ സ്‌കൂളില്‍ അധ്യാപകരാണ്. ഇരുവരും 13 വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്നും വിവാഹിതരാണെന്നുമാണ് പറഞ്ഞത്.

News, Kerala, wedding, Marriage, Bride, Bride Groom, Police, Case, Teacher, Food, Relatives, The Wedding was Just Stopped

സനിലുമായി ബന്ധം പുലര്‍ത്തിയിരുന്ന പെരിന്തല്‍മണ്ണ സ്വദേശിനിയുടേത് പുനര്‍വിവാഹമായിരുന്നു. 13 വര്‍ഷമായി ഒരുമിച്ചു ജീവിച്ച ഇവര്‍ കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ ക്ഷേത്രത്തില്‍ ഔദ്യോഗികമായി വിവാഹിതരായത്. ഈ ബന്ധം വീട്ടിലറിയിച്ചിട്ടില്ലെന്ന് സനില്‍ യുവതിയോട് പറഞ്ഞിരുന്നു.

അതേസമയം, വിവാഹം മുടക്കാന്‍ പലരും ശ്രമിക്കുമെന്ന് സനില്‍ പ്രതിശ്രുതവധുവിന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ഫോണ്‍വിളി വിശ്വസിച്ചില്ല. പിന്നീട് വിവാഹഫോട്ടോ വാട്സ് ആപ്പില്‍ കിട്ടിയപ്പോഴും വിശ്വസിച്ചില്ല. രാത്രിതന്നെ സനിലിന് വധു ഈ ഫോട്ടോ അയച്ചുകൊടുത്ത് വിശദീകരണം തേടിയപ്പോള്‍ ഇയാള്‍ പ്രതികരിക്കായതോടെയാണ് സംഭവം സത്യമാണെന്ന സംശയമുയര്‍ന്നത്.

കല്യാണപുലര്‍ച്ചെ ഇയാള്‍ ബൈക്കില്‍ വീട്ടില്‍നിന്ന് ആരോടും പറയാതെ സ്ഥലം വിടുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും ചോറൊഴികെ സദ്യവട്ടങ്ങളെല്ലാം കാലമായി. ബന്ധുക്കള്‍ പലരും വിവാഹത്തില്‍ പങ്കെടുക്കാനെത്തി തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി.

വിവാഹം മുടങ്ങിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യം മറച്ചുവെച്ച് വീണ്ടും വിവാഹത്തിനൊരുങ്ങിയതിന് സനിലിന്റെ പേരില്‍ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, wedding, Marriage, Bride, Bride Groom, Police, Case, Teacher, Food, Relatives, The Wedding was Just Stopped