പൗരത്വ ഭേദഗതി നിയമം: ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ഥി ക്യാംപില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു

ചെന്നൈ: (www.kvartha.com 31.12.2019) പൗരത്വ ഭേദഗതി നിയമത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ഥി ക്യാംപില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു. തമിഴ് മാസിക ജൂനിയര്‍ വികടനിലെ രണ്ട് മാധ്യമ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.

വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍മാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കളിയിക്കാവിള, മാര്‍ത്താണ്ഡം പൊലിസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. താലൂക്ക് ഓഫിസറുടെ അനുമതിയില്ലാതെയാണ് ഇരുവരും അതീവ സുരക്ഷയുള്ള ക്യാംപ് സന്ദര്‍ശിച്ചതെന്നു പരാതിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായി അഭയാര്‍ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, chennai, Refugee Camp, Police, Arrest, Journalist, The Sri Lankan Tamil refugee camp has arrested a journalist to collect the news
Previous Post Next Post